ഗാംബിയയിൽ സ്ത്രീകളിലെ ചേലാകർമ്മത്തിനുള്ള നിരോധനം തുടരും

ഗാംബിയയിൽ സ്ത്രീകളിലെ ചേലാകർമ്മത്തിനുള്ള നിരോധനം തുടരും. നിരോധനം നീക്കണം  എന്നാവശ്യപ്പെട്ടുള്ള ബിൽ പാർലമെന്‍റ് വോട്ടിനിട്ട് തള്ളി. ബിൽ രാജ്യത്ത് വലിയ വിവാദമാവുകയും എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് ബിൽ പാർലമെന്റ് തള്ളിയത്. മൂന്ന് ദശലക്ഷം ആളുകളുള്ള മുസ്ലിം രാജ്യത്ത്  മാസങ്ങൾ നീണ്ട ചർച്ചയ്ക്കാണ് ബില്ല് രാജ്യത്ത് വഴി തെളിച്ചിരുന്നു. ബില്ലിലെ എല്ലാ നിബന്ധനകളും തള്ളിയാണ് തീരുമാനം. സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയങ്ങൾ വൈദ്യശാസ്ത്രപരമായ കാരണങ്ങളാലല്ലാതെ പൂർണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന എല്ലാത്തരം പ്രക്രിയകളും സ്ത്രീകളുടെ…

Read More

ഗാംബിയയിൽ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 69 ആയി; ആശുപത്രിയിൽ 81 കുട്ടികൾ

ഇന്ത്യൻ നിർമിത കഫ് സിറപ്പ് കഴിച്ച് ആഫ്രിക്കയിലെ ഗാംബിയയിൽ മരിച്ച കുട്ടികളുടെ എണ്ണം 69 ആയി. മരുന്നു കഴിച്ചതിനെത്തുടർന്ന് വൃക്ക തകരാറിലായി മൂന്ന് കുട്ടികളെക്കൂടി പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരും മരിച്ചതോടെ മരണനിരക്ക് 69 ആയിരിക്കുകയാണ്. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച നാല് സിറപ്പുകൾക്കെതിരേയാണ് ആരോപണം. സെപ്റ്റംബർ 29-ന് ഈ സിറപ്പുകളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്‌ള്യു.എച്ച്.ഒ.) ഡി.സി.ജി.ഐ.ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ ലോകാരോഗ്യസംഘടനയും…

Read More