
14 വര്‍ഷത്തെ പ്രണയം; ശരത്കുമാറിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു: ബിസിനസുകാരനായ നിക്കോളായ് സച്ച്‌ദേവ് ആണ് വരന്‍
മലയാളിക്കും പ്രിയപ്പെട്ട താരമാണ് ശരത്കുമാര്‍. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ കേരളത്തിലെ തിയറ്ററുകളെ ഇളക്കിമറിച്ചിട്ടുണ്ട്. പഴശിരാജ, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങിയ സിനിമകളിലെ പ്രകടനം മലയാളി എന്നും ഓര്‍ത്തിരിക്കുന്നതാണ്. ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയുടെ വിവാഹനിശ്ചയവാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. ബിസിനസുകാരനായ നിക്കോളായ് സച്ച്‌ദേവ് ആണ് വരന്‍. കഴിഞ്ഞ ദിവസം മുംബൈയില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടു നടിയും ശരത് കുമാറിന്റെ ഭാര്യയുമായ രാധിക ശരത്കുമാറാണ് നിശ്ചയം…