
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ‘ഗഗൻയാൻ’ ഉടൻ
ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്നതിനുള്ള ഐ.എസ്.ആർ.ഒയുടെ സ്വപ്നപദ്ധതിയായ ‘ഗഗൻയാൻ’ ഉടൻ യാഥാർഥ്യമാകുമെന്ന് ചെയർമാൻ എസ്. സോമനാഥ്. മനുഷ്യനെ കൊണ്ടുപോകുന്നതിനു മുമ്പുള്ള അവസാനഘട്ട ആളില്ലാ പരീക്ഷണം അടുത്തവർഷം ഏപ്രിലോടെ നടത്തുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ‘ജി.എക്സ്’ എന്നു പേരിട്ട ആളില്ലാ പരീക്ഷണ ദൗത്യത്തിൽ ‘വ്യോമിത്ര’ റോബോട്ടിനെയാണ് ഉൾപ്പെടുത്തുക. ജി.എക്സ് മിഷൻ റോക്കറ്റിന്റെ പ്രധാന ഭാഗങ്ങളുടെ നിർമാണം പൂർത്തിയായി. ഡിസംബറിനു മുമ്പ് ക്രയോജനിക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാകും. ആദിത്യ എൽ-വൺ മിഷൻ അവസാന ഘട്ടത്തിലാണ്. ജനുവരി ഏഴിന് പേടകം എൽ-വൺ പോയന്റിൽ…