
ഗഗൻയാൻ: യു.എസ്സിലും യൂറോപ്പിലും കഠിനപരിശീലനം നടത്തി ഇന്ത്യൻ ബഹിരാകാശ സഞ്ചാരികള്‍
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യന്‍ ദൗത്യമായ ഗഗന്‍യാന്റെ അണിയറ പ്രവർത്തനത്തിലാണ് ഐ.എസ്.ആര്‍.ഒ. ഇതിനായുള്ള ഗവേഷണങ്ങളും മറ്റ് ജോലികളും പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് (ഐ.എസ്.എസ്) കുതിച്ചുയരാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ആസ്‌ട്രോനോട്ടുകള്‍ക്കുള്ള പരിശീലനവും കൂടെ നടക്കുന്നുണ്ട്. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാൻശു ശുക്ല, മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്നിവരാണ് കഠിനമായ പരിശീലനം നടത്തുന്നത്. യു.എസ്സിലും യൂറോപ്പിലുമായാണ് ഇവരുടെ പരിശീലനം. ഓഗസ്റ്റില്‍ തന്നെ ഇരുവരും യു.എസ്സിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെത്തി പരിശീലനം ആരംഭിച്ചിരുന്നു. പിന്നീട് സ്വകാര്യ ബഹിരാകാശ…