
പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധത ; അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഗാഫ് മരങ്ങൾ വച്ചുപിടിപ്പിച്ചു
പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധതയുടെ ഭാഗമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി എണ്ണായിരത്തിലേറെ ഗാഫ് മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ആരംഭിച്ച ‘പ്ലാന്റ് യു.എ.ഇ’ പദ്ധതിയുടെ ഭാഗമായാണ് നടപടി. 2024ൽ 8467 ഗാഫ് മരങ്ങളാണ് വെച്ചുപിടിപ്പിച്ചതെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. റണ്ണിങ് പാതകള്‍, സൈക്ലിങ് പാതകള്‍, ഹൈവേകള്‍ എന്നിവയുടെ അരികുകള്‍, വനങ്ങള്‍,വിവിധ പാര്‍ക്കുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാമാണ് ഗാഫ് മരങ്ങള്‍ വെച്ചുപിടിപ്പിച്ചത്. ശാസ്ത്രീയമായി മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അവക്ക്…