
ഫ്രാൻസിലെ പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേൽ അടാലിനെ നിയമിച്ചു; ഫ്രാൻസിന്റെ പുതിയപ്രധാനമന്ത്രിയുടെ പ്രായം 34
ഫ്രാൻസിലെ പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേൽ അടാലിനെ നിയമിച്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് നിയമനം. 34കാരനായ ഗബ്രിയേൽ ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല വഹിക്കവെയാണ് പുതിയ നിയോഗം ഇദ്ദേഹത്തെ തേടിയെത്തുന്നത്. തിങ്കളാഴ്ച രാജിവെച്ച എലിസബത്ത് ബോണിന്റെ പകരക്കാരനായാണ് ചുമതലയേൽക്കുന്നത്. വിദേശികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഇമിഗ്രേഷൻ നിയമത്തെ ചൊല്ലിയടക്കമുള്ള രാഷ്ട്രീയ പോരുകളെ തുടർന്നായിരുന്നു എലിസബത്തിന്റെ രാജി. അൾജീരിയൻ വംശജനെ പൊലീസ് വെടിവെച്ച് കൊന്നതിനെ തുടർന്നുണ്ടായ കലാപങ്ങൾ, പെൻഷൻ…