
2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കും: ജി7 ഉച്ചകോടി വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യയെ 2047 ഓടെ വികസിതരാജ്യമാക്കുമെന്ന് ജി7 ഉച്ചകോടി വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്ത്യയിൽ സുതാര്യമായി തിരഞ്ഞെടുപ്പ് നടത്തിയെന്നും ജി7 ക്ഷണിതാക്കളുടെ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ സാങ്കേതികവിദ്യയിലെ കുത്തക അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹത്തിന് അടിത്തറ പാകുന്നതിനുവേണ്ടിയാകണം സാങ്കേതികവിദ്യയുടെ ഉപയോഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘സാങ്കേതികവിദ്യ വിനാശകരമായല്ല, ക്രിയാത്മകമായിട്ടാണ് ഉപയോഗിക്കേണ്ടത്. മാനുഷികമൂല്യങ്ങളിൽ ഊന്നിയ നല്ല ഭാവിയാണ് സാങ്കേതികവിദ്യയിൽ ഇന്ത്യ ആഗ്രഹിക്കുന്നത്. നിർമിതബുദ്ധിയിൽ ദേശീയനയം രൂപീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ നയത്തിന്റെ…