ലോകത്തിന് കൂടുതൽ സംഭാവന നൽകാൻ കഴിയുന്ന ഒരു രാജ്യമായി ഇന്ത്യ ഉയർന്നു; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ലോകത്തിന് കൂടുതൽ സംഭാവന നൽകാനും ലോകത്തിന്‍റെ വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കാനും കഴിയുന്ന ഒരു രാജ്യമായി ഇന്ത്യ ഉയർന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. വിയറ്റ്നാമിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കൂടാതെ കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടി വിജയകരമായതിലെ ഇന്ത്യയുടെ പങ്കിനെക്കുറിച്ചും ഇന്ത്യക്ക് വിയറ്റ്നാമുമായുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. ഏഷ്യയിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളാണ് ഇന്ത്യയും വിയറ്റ്നാമുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധവും സുരക്ഷയും എല്ലാ രാജ്യത്തിനും വളരെ പ്രധാനമാണ്….

Read More

ജി20 ഉച്ചകോടി: ശൈഖ് മുഹമ്മദിന് നന്ദിപറഞ്ഞ് ജോ ബൈഡൻ

ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിലെ സുപ്രധാന കൂടിക്കാഴ്ചക്കിടെ ലോകനേതാക്കൾക്ക് മുന്നിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന് നന്ദിയറിയിച്ച് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ.പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരടക്കം പങ്കെടുത്ത ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി സംബന്ധിച്ച പ്രഖ്യാപനത്തിനിടെയാണ് ബൈഡൻ പ്രത്യേക നന്ദിയറിയിച്ചത്. ശൈഖ് മുഹമ്മദ് ഇല്ലായിരുന്നെങ്കിൽ ഇത്തരമൊരു കൂടിയിരുത്തവും പദ്ധതിയുടെ പ്രഖ്യാപനവും ഉണ്ടാകുമായിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചത്….

Read More