ജി20 ഉച്ചകോടിയിൽ മോദിക്ക് മുന്നിലെ ഡെസ്‌ക് പ്ലേറ്റിൽ ‘ഭാരത്’; ‘ഇന്ത്യ’യെ ഒഴിവാക്കി

ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരിപ്പിടത്തിന് മുന്നിലെ ഡെസ്‌ക് പ്ലേറ്റിൽ ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്നെഴുതിയത് ചർച്ചയാകുന്നു. ലോകനേതാക്കളുടെ സാന്നിധ്യത്തിൽ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ വെച്ച് നടന്ന ഉദ്ഘാടനത്തിലാണ് മോദിയുടെ ഇരിപ്പിടത്തിൽ ജി20 ലോഗോയുള്ള ബോർഡിൽ ‘ഭാരത്’ എന്നെഴുതിയത്. ഇതോടെ രാജ്യത്തിന്റെ പേര് മാറ്റാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന അഭ്യൂഹം വീണ്ടും ശക്തമാക്കുകയാണ്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന രാഷ്ട്രനേതാക്കൾക്ക് രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചത് വലിയ വിവാദമായിരുന്നു. മുന്നണിക്ക് ‘ഇന്ത്യ’യെന്നു…

Read More

ജി20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കം; നേതാക്കളെ സ്വീകരിച്ച് മോദി

ലോകനേതാക്കൾ എത്തിയതോടെ ജി20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനത്തു പ്രൗഢോജ്വല തുടക്കം. രാവിലെ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ വിവിഐപികളെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. ‘വൺ എർത്ത്, വൺ ഫാമിലി’ എന്ന പ്രമേയത്തിൽ രാവിലെയും ഉച്ചകഴിഞ്ഞും 2 സെഷനുകളാണ് ഇന്ന് നിശ്ചയിച്ചിട്ടുള്ളത്. സെഷനുകൾക്കു ശേഷം ഉഭയകക്ഷി ചർച്ചകൾക്കായി മുക്കാൽ മണിക്കൂർ മാറ്റിവച്ചിട്ടുണ്ട്. രാഷ്ട്രത്തലവന്മാർക്കും മറ്റു വിവിഐപികൾക്കുമായി രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അത്താഴവിരുന്ന് (ഗാല ഡിന്നർ) വൈകിട്ട് ഏഴിനാണ്. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. രാജ്യത്തെ ശാസ്ത്രീയ, നാടോടി…

Read More

സൗദി കിരീടാവകാശി ഈ മാസം ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്

സൗദി കിരീടാവകാശി ഈ മാസം ഇന്ത്യയിലെത്തും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തുന്നത്. ഈ മാസം 9-10 തിയതികളിൽ ഇന്ത്യയിലുണ്ടാകും. 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തും. ശേഷം അന്ന് തന്നെ സൗദിയിലേക്ക് തിരിച്ചുപോകും. ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സന്ദർശനത്തിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ സൗദി മന്ത്രി സൗദ് അൽ…

Read More

‘നിരാശനാണ്, കൂടിക്കാഴ്ച നടത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നു’; ജി20 ഉച്ചകോടിയിലെ ഷിയുടെ അസാന്നിധ്യത്തെക്കുറിച്ചു ബൈഡൻ

ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽനിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വിട്ടുനിൽക്കുമെന്ന റിപ്പോർട്ടുകളോടു പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഷിയുടെ നിലപാടിൽ നിരാശയുണ്ടെന്നു ബൈഡൻ പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തി സംഘർഷം, ഭൂപട വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണു ഷി പങ്കെടുക്കാത്തതെന്നാണു റിപ്പോർട്ട്. ‘ഞാൻ നിരാശനാണ്. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നു”- ബൈഡൻ മാധ്യമങ്ങളോടു പ്രതികരിച്ചു. ജി20 ഉച്ചകോടിക്കു ഷി വന്നില്ലെങ്കിൽ മറ്റേതു വേദിയിലാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയെന്നതു ബൈഡൻ പറഞ്ഞില്ല. ഡൽഹിയിലെ ജി20 ഉച്ചകോടിയിൽ ഷി…

Read More

‘ജി20 ക്ക് ബദലായി വി20’സംഘടിപ്പിച്ച് സിപിഐഎം; കേന്ദ്ര കമ്മിറ്റിയുടെ പഠന കേന്ദ്രം അടപ്പിച്ച് പൊലീസ്, നടപടിക്കെതിരെ പ്രതിഷേധം ശക്തം

ഡൽഹിയിലെ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയുടെ പഠന കേന്ദ്രമായ ‘സുർജിത് ഭവൻ’ പൊലീസ് ഇടപെട്ട് അടപ്പിച്ചു.ജി20 ക്കെതിരെ വി20 എന്ന പരിപാടി സംഘടിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. പരിപാടിക്ക് മുൻ‌കൂർ അനുമതി വാങ്ങിയില്ലെന്നാണ് ഡൽഹി പൊലീസ് നൽകുന്ന വിശദീകരണം.വിഷയുമായി ബന്ധപ്പെട്ട് ഡിസിപിയെ കാണുമെന്നും സിപിഐഎം പ്രധിനിധികൾ കൂട്ടിചേർത്തു.അതേസമയം പൊലീസ് നടപടിയെ കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു. പ്രതിപക്ഷത്തിനെതിരായ നടപടികളുടെ ഭാഗമാണ് പൊലീസ് നീക്കമെന്ന് ജയറാം രമേശ് പറഞ്ഞു. ഇന്നലെ മുതൽ തുടങ്ങിയ പരിപാടിയാണ് വി20 .എന്നാൽ തങ്ങളുടെ…

Read More

ജി20 ഉച്ചകോടിയിൽ സൈബർ ഹാക്കിംഗിന് സാധ്യത; സംശയമുളള ഇമെയിലുകൾ തുറക്കരുതെന്ന് കേന്ദ്രം

ജി 20 ഉച്ചകോടിയിൽ സൈബർ ഹാക്കിംഗ് സാധ്യതയെന്ന് ആഭ്യന്തര മന്ത്രാലയത്തിൻറെ മുന്നറിയിപ്പ്. സംശയമുളള ഇമെയിലുകൾ തുറക്കരുതെന്നാണ് നിർദ്ദേശം. ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏറെ കരുതലോടെ കൈകാര്യം ചെയ്യണം.  വിവിധ മന്ത്രാലയങ്ങൾക്ക് സർക്കുലർ നൽകി. ബാലിയിൽ നടന്ന കഴിഞ്ഞ ഉച്ചകോടിയിൽ വിവരങ്ങൾ ചോർത്താൻ ശ്രമം നടന്നിരുന്നു.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. തരൂർ ദേശീയ അധ്യക്ഷനായ പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവിൽ പങ്കെടുക്കുന്നതിൽ നിന്ന് ആദ്യം പിന്മാറാൻ കെ സുധാകരൻ ആലോചിച്ചിരുന്നെങ്കിലും വിവാദങ്ങൾ ഒഴിവാക്കാൻ ഓൺലൈനായി ഉദ്ഘാടന ചടങ്ങിലെത്തുകയായിരുന്നു. ……………………………………. രാഷ്ട്രീയത്തിൽ പ്രൊഫഷണലുകളുടെ ആവശ്യമുള്ള കാലമാണിതെന്ന് ശശി തരൂർ. ചുവപ്പ് നാട അഴിച്ച് നാടിനെ രക്ഷിക്കാൻ സമയമായി. ഇതിന് പ്രൊഫഷണൽ സമീപനം ആവശ്യമാണെന്നും അദ്ദഹം പറഞ്ഞു. ……………………………………. ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ…

Read More