യുവതയിലെ കുന്തവും കൊടചക്രവും, വിപ്ലവപ്രസ്ഥാനം കുറ്റക്കാരാല്‍ നിറയുന്നു’; ജി. സുധാകരന്റെ കവിത

എസ്.എഫ്.ഐയ്ക്കും മന്ത്രി സജി ചെറിയാനുമെതിരെ ഒളിയമ്പുമായി ജി. സുധാകരന്റെ കവിത. ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരിലാണ് ഒരുസാഹിത്യമാസികയില്‍ കവിത പ്രസിദ്ധീകരിച്ചത്. എസ്.എഫ്.ഐയുടെ പേരെടുത്ത് പറയാതെ പരോക്ഷമായാണ് വിമര്‍ശനം. ‘ഞാന്‍ നടന്നുപാസിച്ച വിപ്ലവപ്രസ്ഥാനം കുറ്റക്കാരാല്‍ നിറയാന്‍ തുടങ്ങവെ’ എന്ന വരിയിലാണ് കവിത ആരംഭിക്കുന്നത്. തന്റെ സഹോദരനുള്‍പ്പെടെ ഒരുപാടുപേരുടെ ചെഞ്ചോരയാല്‍ ചെങ്കതിര്‍ നിറം പൂണ്ട കൊടിയേന്താന്‍വന്ന യുവാക്കളുടെ സാഗരത്തില്‍ കന്മഷം കാട്ടുന്നവരും ചേര്‍ന്നോയെന്ന് കവിതയില്‍ ചോദിക്കുന്നു. ഇവര്‍ കാലക്കേടിന്റെ ദുര്‍ഭൂതങ്ങളാണെന്നും സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ വാക്കുകള്‍ നേരായി…

Read More