പ്രവർത്തകർക്ക് പെൻഷനുമില്ല ഗ്രാറ്റിവിറ്റിയുമില്ല; രാഷട്രീയത്തിലും റിട്ടയർമെന്റ് വേണമെന്ന് ജി സുധാകരൻ

സർക്കാർ സംവിധാനം പോലെ തന്നെ രാഷ്ട്രീയത്തിൽ റിട്ടയർമെന്റ് വേണമെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരൻ. കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ ഉദ്ഘാടനം ആലപ്പുഴയിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 62 വർഷമായി പാർട്ടിയിലുണ്ട്. ഇവിടെ പെൻഷനും ഗ്രാറ്റിവിറ്റിയുമൊന്നുമില്ലെന്നും അദ്ദേഹം വിമർശിച്ചു. പ്രായപരിധി കഴിഞ്ഞവർ എങ്ങനെ ജീവിക്കുന്നു എന്നറിയണം. തനിക്ക് പ്രശ്നമില്ല. പെൻഷൻ കിട്ടും. ചികിത്സാ സഹായവും കിട്ടും. ഇതൊന്നും ഇല്ലാത്തവർ എന്ത് ചെയ്യുന്നുവെന്ന് അറിയണമെന്നും സുധാകരൻ പറഞ്ഞു. താൻ എംഎൽഎ ആയത്…

Read More

ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജി.സുധാകരൻ ; ആലപ്പുഴയിൽ ആയിരുന്നെങ്കിൽ തല്ലിയേനെ എന്നും പ്രതികരണം

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻമന്ത്രി ജി സുധാകരൻ. ബോബി ചെമ്മണ്ണൂരിന് പണത്തിൻ്റെ അഹങ്കാരമെന്നും എന്തും ചെയ്യാമെന്ന തോന്നലാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയനെയെന്നും അദ്ദേഹം പറഞ്ഞു. കായംകുളം എംഎസ്എം കോളേജിൽ സംഘടിപ്പിച്ച പുസ്തക പ്രകാശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ച് വർഷം മുൻപ് തന്നെ ഞാൻ എൻറെ ഭാര്യയോട് അവൻ പരമനാറിയാണെന്ന് പറഞ്ഞിരുന്നു. അയാൾ പ്രാകൃതനും കാടനുമാണ്. അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ,…

Read More

പൊതുവേദിയിൽ താൻ ഒരിക്കലും ക്ലാസ് എടുക്കുന്ന പോലെ പ്രസംഗിക്കാറില്ല; പത്തനംതിട്ട ജില്ലാ സമ്മേളനത്തിനിടെ ഉയർന്ന വിമർശനത്തിന് മറുപടിയുമായി ജി.സുധാകരൻ

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിനിടെയുണ്ടായ വിമർശനങ്ങളിൽ മറുപടി നൽകി കമ്മ്യുണിസ്റ്റ് നേതാവ് ജി സുധാകരൻ. പൊതുവേദിയിൽ താൻ ഒരിക്കലും ക്ലാസ് എടുക്കുന്ന പോലെയല്ല പ്രസംഗിക്കാറുള്ളത്. മാർക്സിസ്റ്റ് ആശയങ്ങൾ കൂടി അവതരിപ്പിക്കാറുണ്ട്. താൻ വായിൽ തോന്നിയത് സംസാരിക്കുന്നു എന്നാണ് വിമർശനം. വായനാശീലവും ചിന്താശേഷിയും കൊണ്ടാണ് താൻ സംസാരിക്കുന്നത്. സ്ഥാനമാനങ്ങളിൽ വ്യത്യാസമുണ്ടാകും. എന്നാൽ എഴുന്നേറ്റ് നടക്കാനാവുന്ന കാലത്തോളം കമ്മ്യൂണിസ്റ്റുകാരന് വിശ്രമമില്ല. തന്നെ അപമാനിക്കാൻ വേണ്ടി പറഞ്ഞതാവില്ല തനിക്കെതിരായുള്ള വിമർശനം ആരോ പത്രക്കാർക്ക് പറഞ്ഞുകൊടുത്തതാണ്, അല്ലാതെ പാർട്ടി സമ്മേളനത്തിൽ അങ്ങനെ ചർച്ച…

Read More

മുതിർന്ന സിപിഐഎം നേതാവ് ജി.സുധാകരനെ ഒഴിവാക്കി അമ്പലപ്പുഴ ഏരിയാ സമ്മേളനം; പാർട്ടി പദവികൾ ഇല്ലാത് കൊണ്ടാകും ഒഴിവാക്കിയതെന്ന് ജി.സുധാകരൻ

ആലപ്പുഴയിലെ മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെ പൂർണമായി ഒഴിവാക്കി ഏരിയാ സമ്മേളനം. ഇദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരെ നടക്കുന്ന സിപിഐഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിൽ നിന്നാണ് പൂർണമായി ഒഴിവാക്കിയത്. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ജി സുധാകരന് ക്ഷണമില്ല. ഏരിയാ സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തിലും ജി സുധാകരന് ക്ഷണം ഉണ്ടായിരുന്നില്ല. സമ്മേളന ദിവസങ്ങളിൽ ജി സുധാകരൻ വീട്ടിൽ തന്നെയുണ്ട്. നിലവിൽ സിപിഐഎം ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ് ജി സുധാകരൻ. തനിക്ക്…

Read More

പ്രിയങ്ക ഗാന്ധിക്ക് ഇന്ദിരാഗാന്ധിയുടെ മൂക്ക് ഉണ്ടെന്ന് പറയേണ്ട; സൗന്ദര്യത്തിൻറെ അടിസ്ഥാനത്തിലാണോ രാഷ്രീയം; ജി സുധാകരൻ

ഉപതെരഞ്ഞെടുപ്പിൽ വയനാട് മത്സരിക്കുന്ന പ്രിയങ്കഗാന്ധിയെ ഇന്ദിരാഗാന്ധിയോട് ഉപമിക്കുന്നതിനെതിരെ ജി സുധാകരൻ. പ്രിയങ്കാ ഗാന്ധിയുടെ മൂക്ക് ഇന്ദിരാ ഗാന്ധിയുടേത് പോലെയാണത്രേ. മുഖവും അതു പോലെ തന്നെയെന്ന് പറയുന്നു. എന്തിൻറെ സൂക്കേടാണ്. മാധ്യമങ്ങളോട് ആരെങ്കിലും ശരീര ശാസ്ത്രം വർണിക്കാൻ ആവശ്യപ്പെട്ടോ. എന്തിനാണ് സൗന്ദര്യം പറയുന്നത്. സൗന്ദര്യത്തിൻറെ അടിസ്ഥാനത്തിലാണോ രാഷ്ട്രീയ പ്രവർത്തനം. ഒരു പാട് സൗന്ദര്യമുള്ളവരെ ജനങ്ങൾക്കിഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു പ്രിയങ്ക ഗാന്ധിക്ക് ധൈര്യമുണ്ട്, സംസാരിക്കാനറിയാം ,അവർ പ്രവർത്തിച്ച് രക്ഷപ്പെടട്ടെ. ഇന്ദിരാഗാന്ധിയുടെ മൂക്ക് ഉണ്ടെന്ന് പറയേണ്ട കാര്യമില്ല. പാവപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിച്ച…

Read More

പിണറായി വിജയന് ഇളവ് നൽകി; സിപിഎമ്മിലെ പ്രായപരിധി നിര്‍ബന്ധനയ്‍ക്കെതിരെ ജി സുധാകരന്‍

സിപിഎം പാര്‍ട്ടിയിലെ പ്രായപരിധി നിര്‍ബന്ധനയ്‍ക്കെതിരെ വിമർശനവുമായി മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരന്‍. 75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണമെന്ന് ജി സുധാകരന്‍ ആവശ്യപ്പെട്ടു. 75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ല. പ്രത്യേക സാചര്യത്തിൽ കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. ചട്ടം കൊണ്ടു വന്നവർക്ക് അത് മാറ്റിക്കൂടേ എന്ന് ജി സുധാകരന്‍ ചോദിച്ചു. ചട്ടം ഇരുമ്പ് ഉലക്കയല്ല. പറ്റിയ നേതാക്കളെ കിട്ടാതെ വന്നാൽ എന്തു ചെയ്യും. 75 വയസ് കഴിഞ്ഞവരെ…

Read More

പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹം; എതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു : ജി. സുധാകരന്‍

പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹമെന്ന് ജി. സുധാകരൻ പറഞ്ഞു.പ്രതിപക്ഷത്തോടുള്ള ബഹുമാനം പ്രധാനമാണ്.എതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു.താൻ ഒരു വാക്കും ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ല.അങ്ങനെ ചെയ്യുമെന്ന് നമുക്ക് ബോധ്യപ്പെടേണ്ടേ.ഉമ്മൻ ചാണ്ടിക്കെതിരെ എന്തെല്ലാം എഴുതി.രാഷ്ട്രീയ പ്രവർത്തകന് മൗലികാവകാശം ഉണ്ടെന്നും ജി സുധാകരൻ.പറഞ്ഞു.ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിലായിരുന്നു പരാമര്‍ശം

Read More

ആരാണ് ടീച്ചറമ്മ?; മുൻ മന്ത്രി കെ കെ ശൈലജയ്ക്കെതിരെ ഒളിയമ്പുമായി മുൻ മന്ത്രി ജി.സുധാകരൻ

മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ ജി സുധാകരന്റെ ഒളിയമ്പ്. ആരാണ് ടീച്ചർ അമ്മ എന്നായിരുന്നു ജി സുധാകരന്റെ ചോദ്യം. ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അവരുടെ പേര് പറഞ്ഞാൽ മതിയെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു പ്രത്യേക മന്ത്രി ആവാത്തതിന് വേദനിക്കേണ്ട ആവശ്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു. കഴിവുള്ള ഒരുപാട് പേർ കേരളത്തിൽ മന്ത്രിമാർ ആയിട്ടില്ല. പലരും പല തരത്തിൽ മന്ത്രിമാർ ആകുന്നുണ്ട്. അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്ത് കൊള്ളണം. അങ്ങനെയൊക്കെയാണ് മന്ത്രി ആകേണ്ടതെന്നും…

Read More

‘സമരവും ഭരണവും പഠിപ്പിക്കാൻ എം.ടി വരേണ്ട’ ; രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജി.സുധാകരൻ

രാഷ്ട്രീയത്തിലെ വ്യക്തി ആരാധനയെ വിമര്‍ശിച്ച സാഹിത്യകാരൻ എംടി വാസുദേവൻ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. സമരവും ഭരണവും എന്തെന്ന് എംടി പഠിപ്പിക്കേണ്ടെന്ന് അദ്ദേഹം ആലപ്പുഴയിൽ ഒരു പൊതുപരിപാടിയിലെ പ്രസംഗത്തിൽ പറഞ്ഞു. എംടിയെ ചാരി ചില സാഹിത്യകാരൻമാർ ഷോ കാണിക്കുകയാണ്. ചിലര്‍ക്ക് നേരിയ ഇളക്കമാണ്. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ എംടി സംസ്ഥാനത്തെ സിപിഐഎം നേതൃത്വത്തെ വിമര്‍ശിച്ചെന്നത് മാധ്യമ വ്യാഖ്യാനമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ…

Read More

സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് മുൻ മന്ത്രി ജി സുധാകരനെ ഒഴിവാക്കി

സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുൻമന്ത്രിയും ആലപ്പുഴയിൽ നിന്നുളള മുതിർന്ന നേതാവുമായ ജി. സുധാകരനെ ഒഴിവാക്കി. പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ നിന്നാണ് ജി.സുധാകരനെ ഒഴിവാക്കിയത്. ആർ.മുരളീധരൻ നായർ സ്മാരക ഓഫീസ് മന്ത്രി സജി ചെറിയാനാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ജി സുധാകരന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ ലോക്കൽ കമ്മിറ്റി ഓഫിസാണിതെന്നാണ് ശ്രദ്ധേയം.

Read More