
കാട്ടാക്കടയിൽ എംഎല്‍എയുടെ കാറിന് വഴി മാറിയില്ല; ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം
എംഎൽഎയുടെ കാറിന് കടന്നുപോകാൻ സൗകര്യമൊരുക്കിയില്ലെന്ന് ആരോപിച്ച് കുടുംബത്തിന് നേരെ ഡിവൈഎഫ്ഐക്കാരുടെ ആക്രമണം. ജി സ്റ്റീഫൻ എംഎൽഎയ്‌ക്കും ഡിവൈഎഫ്ഐ പ്രവർത്തകർക്കുമെതിരെയാണ് പരാതി. ഗർഭിണിയായ യുവതിയടക്കമുള്ള കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ കാർ അടിച്ചുതകർത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നും പൊലീസിന് നൽകിയ പരാതിയിൽ കുടുംബം ആരോപിക്കുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. യുവതി എട്ടുമാസം ഗർഭിണിയാണ്. കാട്ടാക്കടയിൽ കല്യാണവിരുന്നിൽ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷിന്‍റെ മൂക്കിനും കൈക്കും നെഞ്ചിനും പരിക്കുണ്ട്….