മുതിർന്ന മാധ്യമപ്രവർത്തകൻ ജി.ശേഖരൻ നായർ അന്തരിച്ചു

പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാതൃഭൂമി മുൻ ബ്യൂറോ ചീഫുമായ മുതിർന്ന മാധ്യമപ്രവർത്തകൻ ജി. ശേഖരൻ നായർ(75) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്. 1980-ൽ മാതൃഭൂമിയിൽ ചേർന്ന ജി. ശേഖരൻ നായർ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ ബ്യൂറോ ചീഫായും കോഴിക്കോട്ട് ചീഫ് സബ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. അന്വേഷണാത്മക പത്രപ്രവർത്തനത്തിലെ മികവിന് മൂന്ന് സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരമ്പര…

Read More