
എഫ്‌ഐആർ ഇട്ട് അന്വേഷണം നടത്തണം; ജീ ശക്തിധരന്റെ വെളിപ്പെടുത്തൽ ഗുരുതരമെന്ന് ചെന്നിത്തല
ജി ശക്തിധരന്റെ വെളിപ്പെടുത്തൽ വളരെ ഗുരുതരമാണെന്നും എഫ്‌ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസ് തേച്ചു മാച്ച് കളയാൻ എ ഡിജിപിയെ ഏൽപ്പിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണമായതിനാലാണ് ഇത്. കെ സുധാകരനെതിരെ 15 വർഷം മുമ്പുള്ള ആരോപണത്തിൽ കേസെടുത്തില്ലെ പിന്നെന്താ ഈ വെളിപ്പെടുത്തലിൽ കേസ് എടുക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു. ബിജെപിയുമായി ഒത്തുകളിക്കുകയാണ്. അതാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കാത്തത്. സ്വർണക്കടത്ത് മുതൽ ഒത്തുകളിക്കുകയാണ്. അതാണ് പരാതി കിട്ടിയാലേ അന്വേഷിക്കാൻ കഴിയൂവെന്ന് വി മുരളീധരൻ പറഞ്ഞത്….