ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതല്‍, അഞ്ചു ദിവസം കൊണ്ട് വിതരണം പൂർത്തിയാക്കും: മന്ത്രി ജി.ആര്‍ അനില്‍

ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. അഞ്ചു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കും. 13 ഇന സാധനങ്ങൾ അടങ്ങിയ കിറ്റാണ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലുള്ളവർക്കും നൽകുക. വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ രണ്ട് റേഷൻ കടകളിലുള്ളവർക്കും കിറ്റ് സൗജന്യമായി നൽകും. വെള്ള , നീല റേഷൻ കാർഡ് ഉടമകൾക്ക് പത്തു രൂപ 90 പൈസ നിരക്കിൽ 10 കിലോ അരി നൽകുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

Read More

വിലക്കയറ്റം തടയാൻ സംസ്ഥാനത്ത് വ്യാപക പരിശോധന; നിർദേശം നൽകി മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. വിലക്കയറ്റം തടയാൻ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്താൻ മന്ത്രി നിർദ്ദേശം നൽകി. ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ലാന്‍റ് റവന്യു കമ്മീഷണര്‍, കളക്ടര്‍മാര്‍, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവില്‍സപ്ലൈസ് കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഉള്‍പ്പെടെയുള്ള വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍…

Read More

സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുത് എന്നതാണ് സര്‍ക്കാര്‍ നയം; ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. പെരുമ്പാവൂരില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കുള്ള റേഷന്‍ റൈറ്റ് കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. “ആരും പട്ടിണി കിടക്കരുത് എന്നതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് മലയാളികള്‍ മാത്രം പട്ടിണി കിടക്കരുത് എന്നല്ല. സംസ്ഥാനത്ത് താമസിക്കുന്ന ആരും ഭക്ഷണത്തിനായി ബുദ്ധിമുട്ടരുത്. ആ ലക്ഷ്യത്തില്‍ ഊന്നിയാണ് അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ ഉറപ്പാക്കുന്ന റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്….

Read More