എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ കണ്ണിന് പരുക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാറിന്റെ കണ്ണിനു പരുക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനിൽ സനൽ പുത്തൻവിള (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 20ന് കുണ്ടറ മുളവനയിൽ നടന്ന പ്രചാരണത്തിനിടെ മുർച്ചയുള്ള വസ്തു കൊണ്ടതിനെ തുടർന്ന് കൃഷ്ണകുമാറിന്റെ വലത് കണ്ണിലെ കൃഷ്ണമണിക്ക് പരുക്കേറ്റിരുന്നു. തുടർന്ന് കുണ്ടറ റെയിൽവേ സ്റ്റേഷനു സമീപത്തെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തി ചികിത്സ തേടുകയും ചെയ്തിരുന്നു. …

Read More

സ്വീകരണത്തിനിടെ പ്രവർത്തകന്റെ കൈതട്ടി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റു

സ്വീകരണത്തിനിടെ പ്രവർത്തകന്റെ കൈവിരൽതട്ടി എൻ.ഡി.എ. സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റു. കുണ്ടറ മുളവന ചന്തമുക്കിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടമുണ്ടായത്. ഉടൻതന്നെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി. ഡോക്ടർ വിശ്രമം ആവശ്യപ്പെട്ടെങ്കിലും ആശുപത്രിയിൽനിന്ന് വീണ്ടും പ്രചാരണപരിപാടികൾക്കായി പുറപ്പെടുകയായിരുന്നു. കുണ്ടറ മണ്ഡലത്തിലെ പ്രചാരണയോഗത്തിന്റെ ഉദ്ഘാടനം പടപ്പക്കരയിൽ വൈകീട്ട് നാലിന് ദേശീയസമിതി അംഗം എം.എസ്.ശ്യാംകുമാർ നിർവഹിച്ചു.

Read More

അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; കെ.സുരേന്ദ്രൻ വയനാട്ടിൽ നിന്ന് മത്സരിക്കും, കൊല്ലത്ത് നടൻ ജി കൃഷ്ണകുമാർ

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി. നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ കൊല്ലത്ത് മത്സരിക്കും. എറണാകുളത്ത് കെ എ സ് രാധാകൃഷ്ണനും ആലത്തൂരില്‍ ടിഎന്‍ സരസുവും മത്സരിക്കും. മനേക ഗാന്ധി സുൽത്താൻ പൂരില്‍ മത്സരിക്കുമ്പോള്‍ വരുൺ ഗാന്ധിക്ക് സീറ്റ് നല്‍കിയിട്ടില്ല. ഹിമാചൽ പ്രദേശിലെ മാണ്ഡി സീറ്റിൽ നിന്ന് കങ്കണയും ലോക്സഭയിലേക്ക് മത്സരിക്കും. കൊൽക്കത്ത ഹൈക്കോടതിയിലെ മുൻ ജഡ്ജി അഭിജിത്ത്…

Read More