ജി20 ഉച്ചകോടി സമാപിച്ചു; ബ്രസീലിന് അധ്യക്ഷ പദവി നരേന്ദ്ര മോദി കൈമാറി 

ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി20 ഉച്ചകോടി സമാപിച്ചു. അടുത്ത അധ്യക്ഷ പദവിയിലെത്തുന്ന ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരികമായി പദവി കൈമാറി. ഇന്ത്യയുടെ അധ്യക്ഷ പദവി രണ്ടരമാസം കൂടിയുണ്ടെന്നും ഇപ്പോഴത്തെ നിർദേശങ്ങൾ കൂടി പരിഗണിക്കാൻ വെർച്വൽ ഉച്ചകോടി നടത്തണമെന്നും മോദി നിർദേശിച്ചു. ഊർജ സംരക്ഷണം, ദാരിദ്ര്യ നിർമാജനം തുടങ്ങിയവയ്ക്ക് ബ്രസീൽ മുൻഗണന നൽകുമെന്ന് ബ്രസീൽ പ്രസിഡന്റ് പറഞ്ഞു.  ജി20 നേതാക്കൾ രാവിലെ രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അവസാന സെഷൻ…

Read More

ജി20 ഉച്ചകോടി; മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് ലോക നേതാക്കൾ രാജ്ഘട്ടിൽ

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരം അർപ്പിച്ച് ജി20 നേതാക്കൾ. ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പുഷ്പചക്രം അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു രാജ്ഘട്ടിൽ നേതാക്കളെ സ്വീകരിച്ചത്.  പ്രധാനമന്ത്രി നരേന്ദ്രമോദി ഷോൾ അണിയിച്ച് രാജ്ഘട്ടിലേക്ക് രാഷ്ട്രത്തലവന്മാരെ സ്വീകരിച്ചു. സബർമതി ആശ്രമത്തെ കുറിച്ചും മഹാത്മാഗാന്ധിയുടെ ജീവിതത്തെ കുറിച്ചും മോദി, നേതാക്കളോട് വിവരിച്ചു. അതിന് ശേഷം ഒന്നിച്ച് രാജ്ഘട്ടിലേക്കെത്തിയ നേതാക്കൾ പുഷ്പ ചക്രം അർപ്പിച്ച ശേഷം ഒരുമിനിറ്റ് മൌനം ആചരിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്,…

Read More