
പ്രണവിൻ്റെ ഡെഡിക്കേഷനാണ് എനിക്ക് ആദ്യം ഓർമവരിക: ധ്യാൻ
തിരയ്ക്കുശേഷം വിനീതും ധ്യാനും പുതിയ സിനിമയുമായി ഒരുമിച്ച് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ പോവുകയാണ്. വർഷങ്ങൾക്കുശേഷം എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ധ്യാനിനൊപ്പം മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാണ്. സിനിമ മോഹവുമായി നടക്കുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ഇതിൽ പറയുന്നത്. ഇപ്പോഴിതാ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിനീതിനും ബേസിലിനും നിർമാതാവ് വിശാഖിനുമൊപ്പം എത്തി ഷൂട്ടിങ് അനുഭവങ്ങൾ പങ്കിട്ടിരിക്കുകയാണ് ധ്യാൻ. പ്രണവ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറില്ലെന്നതുകൊണ്ട് തന്നെ പ്രണവിന്റെ സിനിമ റിലീസിന് തയ്യാറെടുക്കുമ്പോൾ അണിയറപ്രവർത്തകരും മറ്റ് താരങ്ങളും പ്രമോഷന് എത്തിയാൽ…