മനുഷ്യനെ ഫംഗസിന് നശിപ്പിക്കാൻ കഴിയുമെന്ന് ഗവേഷകൻ; ഭാവിയിലെ വില്ലൻ ഫംഗസോ?
ഫംഗസിന് മനുഷ്യരാശിയെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ കഴിയുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രൊഫസർ അർതുറോ കാസഡെവാൾ. മോളിക്യുലർ മൈക്രോബയോളജി, ഇമ്മ്യൂണോളജി, ഇൻഫെക്ഷ്യസ് ഡിസീസസ് എന്നിവയിൽ ഗവേഷണം നടത്തിവരുന്ന കാസഡെവാൾ ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പ്രൊഫസറാണ്. വാട്ട് ഇഫ് ഫംഗി വിൻ? എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് ഈ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. സിനിമകളിലൊക്കെ കാണുന്നതുപോലെ മനുഷ്യനെ സോമ്പിയാക്കാൻ കഴിയ്യുന്ന ഫംഗസൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും കാലക്രമേണ കൂടുതൽ അപകടകരമായ പുതിയ ഫംഗസ് ഉയർന്നു വരാൻ സാധ്യതയുണ്ടെന്നാണ്…