
സിദ്ദിഖിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; രാവിലെ 9 മുതൽ 12 വരെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം
സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഇന്നു രാവിലെ 9 മുതൽ 12 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വച്ചശേഷം മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ടുപോകും. വൈകിട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ കബറടക്കും. സംവിധായകൻ സിദ്ദിഖ് ഇന്നലെ രാത്രിയാണു വിടവാങ്ങിയത്. രാത്രി 9.10ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾരോഗം മൂർഛിച്ച് മൂന്നാഴ്ചയിലേറെയായി ഐസിയുവിലായിരുന്നു. തിങ്കളാഴ്ചയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് നില അതീവ ഗുരുതരമായി. പിന്നീട് ഉപകരണ സഹായത്താലായിരുന്നു (എക്‌മോ) ആന്തരികാവയവങ്ങളുടെ പ്രവർത്തനം….