‘മത്സരിക്കാൻ പണമില്ല’; തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി കോൺഗ്രസ് സ്ഥാനാർത്ഥി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്ന് തുറന്നടിച്ച് പുരി ലോക്‌സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി. സുചാരിത മൊഹന്തിയെന്ന വനിതാ സ്ഥാനാർത്ഥിയാണ് പിൻമാറിയത്. മത്സരിക്കാൻ പണമില്ലെന്നും എഐസിസി പണം നൽകുന്നില്ലെന്നും സുചാരിത പറഞ്ഞു. മെയ് 25 നാണ് പുരിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ്. മെയ് 6 നാണ് നോമിനേഷൻ നൽകാനുളള അവസാന തിയ്യതിയെന്നിരിക്കെ സ്ഥാനാർത്ഥി നടത്തിയ പിൻമാറ്റം കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. കോൺഗ്രസിന്റെ ബാങ്ക് അക്കൌണ്ടുകൾ ഫ്രീസ് ചെയ്ത സാഹചര്യത്തിൽ മത്സരിക്കാൻ പാർട്ടിയിൽ നിന്നും പണം ലഭിച്ചിട്ടില്ലെന്നാണ് ചാരിത മൊഹന്തി…

Read More

‘രാജ്യത്തിൻറെ വികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശ ശക്തികൾ ചിലർക്ക് പണം നൽകുന്നു’; ആദായനികുതി വകുപ്പിന്റെ സത്യവാങ്മൂലം

രാജ്യത്തെ പൊതുവികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശശക്തികൾ ഇന്ത്യയിലെ സന്നദ്ധ സംഘടനകൾക്കും, ട്രസ്റ്റുകൾക്കും പണം നൽകുന്നുവെന്ന് ആദായ നികുതി വകുപ്പ്. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ആരോപണം. സന്നദ്ധ സംഘടനയായ എൻവിറോണിക്‌സ് ട്രസ്റ്റ് നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ട്രസ്റ്റിന്റെ നികുതി പുനഃപരിശോധിക്കാൻ ആദായ നികുതി വകുപ്പ് നൽകിയ നോട്ടീസിനെതിരെയാണ് ഹർജി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിദേശശക്തികൾ എൻവിറോണിക്‌സ് ട്രസ്റ്റിന് പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ്…

Read More

കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത് വാതുവെപ്പ് ആപ്പുകാരുടെ പണംകൊണ്ട്: സ്മൃതി ഇറാനി

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രചാകരില്‍ നിന്ന് 508 കോടി രൂപ വാങ്ങിയെന്നാണ് ആരോപണം. ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രചാരണത്തിവേണ്ടി ഈ വാതുവെപ്പ് പണമാണ് ചെലവഴിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ‘ഹവാല ഇടപാടുകാരുടെ സഹായത്തോടെയാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. അനധികൃത വാതുവെപ്പിലൂടെ കള്ളപ്പണം പിരിച്ച് കോണ്‍ഗ്രസിന് പ്രചാരണം നടത്താനുള്ള ഹവാല ഇടപാടാണ് നടന്നത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതുവരെ ഇത്തരം കാര്യങ്ങൾ ജനങ്ങള്‍ കണ്ടിട്ടില്ല. അധികാരത്തിലുള്ളപ്പോഴാണ് അദ്ദേഹം വാതുവെപ്പ് പ്രചരിപ്പിച്ചത്’,…

Read More