പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിൽ ലക്ഷങ്ങളുടെ കുടുംബ ശ്രീ ഫണ്ട് തട്ടിപ്പ്; നേതാക്കൾക്ക് പങ്കെന്ന് പ്രതിപക്ഷം

സിപിഐഎം ഭരിക്കുന്ന പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം പഞ്ചായത്തിൽ 69 ലക്ഷത്തിന്റെ തട്ടിപ്പ്. കുടുംബശ്രീ ഫണ്ടിലാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് സിഡിഎസ് അധ്യക്ഷ, അക്കൗണ്ടന്‍റ്, വി.ഇ.ഒ എന്നിവർക്കെതിരെ നപടിക്ക് ശുപാർശ ചെയ്തു. ഇന്ന് ചേർന്ന കുടുംബശ്രീ യോഗത്തിലാണ് തീരുമാനം. കൊവിഡ് സഹായം, മുഖ്യമന്ത്രിയുടെ പ്രളയസഹായം, അഗതികളുടെ ഫണ്ട്, കാൻസർ ചികിത്സ സഹായം, ജനകീയ ഹോട്ടൽ നടത്തിപ്പ് തുടങ്ങിയവയിലാണ് തിരിമറി നടത്തിയത്. കുടുംബശ്രീ ഓഡിറ്റ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. അതേസമയം, തട്ടിപ്പിൽ ഭരണപക്ഷത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷം രം​ഗത്തെത്തി. തട്ടിപ്പിൽ…

Read More

ഓണത്തോട് അനുബന്ധിച്ച് 2 മാസത്തെ ക്ഷേമപെൻഷൻ; പണം അനുവദിച്ച് ധനവകുപ്പ്

ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷന്‍ ലഭിക്കുക. ഓഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ഓഗസ്റ്റ് 23 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും.

Read More

ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ അടിയന്തര ആശ്വാസ തുക അനുവദിച്ച് സർക്കാർ

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി. കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസ നിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു….

Read More

രക്ത സാക്ഷി ഫണ്ട് തട്ടിപ്പ് ; വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തെ സസ്പെന്റ് ചെയ്ത് സിപിഐഎം

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഐഎം നടപടി. വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. ടി രവീന്ദ്രൻ നായരെയാണ് സസ്പെൻഡ് ചെയ്തത്. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് ആരോപണം. 2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. കേസ് നടത്തിപ്പിനും കുടുംബത്തെ സഹായിക്കുന്നതിനുമായി പാർട്ടി ധനശേഖരണം നടത്തിയിരുന്നു. അന്ന് ഏരിയാ സെക്രട്ടറിയായിരുന്നു രവീന്ദ്രൻ നായർ. 11 ലക്ഷം രൂപയാണ് വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറിയത്. എന്നാല്‍ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി എത്ര രൂപ…

Read More

രേഖകൾ സമർപ്പിച്ചില്ല, കേരളത്തിന് ദുരന്തപ്രതിരോധ ഫണ്ട് അനുവദിക്കില്ല; 66 കോടി നഷ്ടം

ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കേരളത്തിന് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. നേരത്തെ നൽകിയ ഫണ്ട് വിനിയോഗിച്ചതിന്റെ രേഖകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് ഇത്. ഇതോടെ 66 കോടി രൂപ കേരളത്തിന് ലഭിക്കാതെ പോകും. സ്റ്റേറ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ട് വിനിയോഗത്തിന്റെ വിവരങ്ങൾ നൽകുന്നതിൽ കേരളം വീഴ്ച്ച വരുത്തിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്.  2021-22ലെ എസ്ഡിഎംഎഫിലെ കേന്ദ്രവിഹിതമായ 62.80 കോടി രൂപ 2022 മാർച്ച് 29ന് അനുവദിച്ചിരുന്നു. കേന്ദ്രത്തിൽനിന്നു പണം ലഭിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും നീക്കിയിരിപ്പിന്റെയും വിവരങ്ങൾ ഏപ്രിലിലും ഒക്ടോബറിലും കേന്ദ്ര…

Read More