
കൊച്ചി ബിനാലെ ഇത്തവണ മുടങ്ങിയേക്കും; ഫണ്ടില്ലാത്ത കാരണത്താലെന്ന് സൂചന
രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള കലാപ്രവർത്തകർ സംഗമിക്കുന്ന ബിനാലെ ഫണ്ടില്ലാത്ത കാരണത്താൽ മുടങ്ങുമെന്ന് സൂചന. 2020ൽ കോവിഡ് മൂലം ബിനാലെ നടത്താൻ കഴിഞ്ഞില്ല. 2012 മുതൽ എല്ലാ രണ്ട് വർഷം കൂടുന്തോറും ഡിസംബറിലാണ് ബിനാലെ നടത്താറുള്ളത്. 2022 ഡിസംബർ 23 മുതൽ അഞ്ചാം പതിപ്പ് നടന്നു. ബിനാലെയുടെ പ്രധാന വേദിയായ ചരിത്രപ്രസിദ്ധമായ ആസ്പിൻവാൾ ഹൗസ് കോസ്റ്റ് ഗാർഡിന് വിൽക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ബിനാലെ നടത്തേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നിലെ കാരണം അതല്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ആസ്പിൻവാൾ ഹൗസ് വിൽക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ…