
ഐഎഎസ് കോച്ചിങ് സെന്ററില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായി; നിവിന്റെ മൃതദേഹം ഇന്ന് വിട്ടുനല്‍കും
വെള്ളക്കെട്ടില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ച ഡല്‍ഹിയിലെ ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായിട്ടെന്ന് റിപ്പോര്‍ട്ട്. ബേസ്‌മെന്റിന് സ്‌റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രമാണ് ഫയര്‍ഫോഴ്‌സ് അനുമതി നല്‍കിയിരുന്നത്. ഡല്‍ഹി ഫയര്‍ഫോഴ്‌സിന്റെ പരിശോധന റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. വിവിധ കോച്ചിങ് സെന്ററുകളില്‍ ഇന്നും പരിശോധന തുടരുമെന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. 13 കോച്ചിങ് സെന്ററുകളിലെ ബേസ്‌മെന്റ് സീല്‍ ചെയ്തു. പാര്‍ക്കിങ്ങിനും സ്റ്റോര്‍ റൂമിനുമായിട്ടുള്ള ബേസ്‌മെന്റ് നിരവധി പരിശീലന കേന്ദ്രങ്ങള്‍ അനധികൃതമായി ലൈബ്രറിയും ക്ലാസ്…