നിയമങ്ങൾ കാറ്റിൽ പറത്തി താനൂരിൽ വീണ്ടും മത്സ്യബന്ധന ബോട്ടിൽ ഉല്ലാസ യാത്ര

താനൂരിൽ നിർദേശങ്ങൾ അവഗണിച്ച് മത്സ്യബന്ധന വള്ളത്തിൽ ഉല്ലാസയാത്ര. ജീവൻ രക്ഷാ ഉപകരണങ്ങൾ ഇല്ലാതെയായിരുന്നു സ്ത്രീകളും കുട്ടികളുമായി യാത്ര നടത്തിയത്. ഫിഷറീസ് റെസ്‌ക്യൂ ഗാർഡ്സിന്റെ നിർദേശങ്ങൾ അവഗണിച്ചായിരുന്നു യാത്ര. പുതിയ ഇൻബോഡ് വള്ളം ഉദ്ഘാടന ചടങ്ങിനിടെ ഇന്നലെയാണ് യാത്ര നടത്തിയത്. ജീവൻ രക്ഷാ ഉപകരണങ്ങളൊന്നും വള്ളത്തിലുണ്ടായിരുന്നില്ല. ആദ്യ ഘട്ടത്തിൽ യാത്ര നടത്തിയപ്പോൾ തന്നെ ഫിഷറീസ് റെസ്‌ക്യൂ ഗാർഡ് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ പാടേ അവഗണിച്ച് സംഘം സ്ത്രീകളും കുട്ടികളുമായി രണ്ടാമതും യാത്ര നടത്തി. താനൂർ ബോട്ടപകടത്തിന്റെ…

Read More