
‘ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ രാഷ്ട്രീയത്തിൽ തുടരുന്നതിൽ അർത്ഥമില്ല’ ; രാജി പ്രഖ്യാപനവുമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ
നിരന്തര അഴിമതി ആരോപണങ്ങളും, വിവാദങ്ങളും മൂലം ജനപ്രീതി ഇടിഞ്ഞതിനെ തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. 67 കാരനായ കിഷിദ സെപ്തംബറിൽ സ്ഥാനമൊഴിയുമെന്നാണ് അറിയിച്ചത്. ഭരണകക്ഷി നേതൃത്വം ഒഴിയുന്നുവെന്നും, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനും കിഷിദ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തോട് അദ്ദേഹം അഭ്യർത്ഥിച്ചു. രാജിയിലേക്ക് നയിച്ചത് എന്തെല്ലാം? പൊതുജനങ്ങൾക്കിടയിലുണ്ടായ താൽപ്പര്യക്കുറവിനെത്തുടർന്നാണ് രാജി. കിഷിദയ്ക്ക് നേരെ അഴിമതി ആരോപണങ്ങളും വിവാദങ്ങളും തുടർച്ചയായി ഉയർന്നുവന്നതും രാജിക്ക് കാരണമായി. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതൃപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫുമിയോ…