
വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി വന്‍ പരാജയം: സ്റ്റാലിന്‍
വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍ പരാജയമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്‍. പത്തുവര്‍ഷം മുമ്പ് മോദി നല്‍കിയ വാഗ്ദാനം ഇതുവരെയും പാലിച്ചില്ലെന്നും സ്റ്റാലിന്‍ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന ആശയം ജനങ്ങളിലെത്തിക്കാന്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ക്ക് സാധിച്ചെന്നും സ്റ്റാലിന്‍ പറഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ സഖ്യത്തിന്റെ നേതാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, വിസികെ,…