യുഎഇയില്‍ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാര്‍

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം യുഎഇയിലെ ദിബ്ബയിലാണ് അനുഭവപ്പെട്ടത്. ഫുജൈറയില്‍ രാവിലെ 6.18ന് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ അറിയിച്ചു. നിരവധി താമസക്കാര്‍ നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഭൂചലനം മൂലം കാര്യമായ ആഘാതങ്ങളൊന്നും രാജ്യത്ത് ഉണ്ടായിട്ടില്ല. അല്‍ ബദിയ ഏരിയയില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കമന്റ് ചെയ്തിട്ടുണ്ട്. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇത്തരത്തില്‍ നേരിയ പ്രകമ്പനം…

Read More

കുറഞ്ഞ നിരക്കിൽ ഫുജൈറ–കരിപ്പൂർ വിമാനസർവീസ് ഒക്ടോബർ 2 മുതൽ

പ്രവാസികൾക്ക് ആശ്വാസമായി ഫുജൈറയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് സലാം എയറിന്റെ സർവീസ്. ഒക്ടോബർ രണ്ടു മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് മസ്കത്ത് വഴി കരിപ്പൂരിലേക്കും തിരിച്ചുമുള്ള സർവീസ്. ഉയർന്ന വിമാന ടിക്കറ്റ് മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് ഇത് ഒരു ആശ്വാസമായി. രാത്രി 7.50ന് ഫുജൈറയിൽ നിന്നു പുറപ്പെടുന്ന വിമാനം മസ്കത്തിൽ തങ്ങുന്നതടക്കം ആറു മണിക്കൂർ കൊണ്ട് പുലർച്ചെ 3.20നു കരിപ്പൂരിലെത്തും. 8051 രൂപയാണ് ടിക്കറ്റ് നിരക്ക്. പകൽ 10.20നു പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാർക്ക് മസ്കത്തിൽ 15.30 മണിക്കൂർ…

Read More

സലാം എയർ ഫുജൈറ-കോഴിക്കോട് സർവിസ് ആരംഭിക്കുന്നു

ഒമാനിലെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഫുജൈറയിൽനിന്ന് കോഴിക്കോട്ടേക്കും സർവിസ് ആരംഭിക്കുന്നു. ഒക്ടോബർ രണ്ടുമുതലാണ് ഫുജൈറ വിമാനത്താവളത്തിൽനിന്ന് സലാം എയർ കോഴിക്കോട്ടേക്ക് സർവിസുകൾ ആരംഭിക്കുന്നത്. ഫുജൈറയിൽനിന്ന് മസ്‌കത്ത് വഴിയാണ് സർവിസ്. കോഴിക്കോട്ടേക്ക് എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10.20നും വൈകീട്ട് 7.50നുമാണ് സർവിസ്. അന്നേ ദിവസം വൈകീട്ട് 4.20ന് തിരിച്ച് ഫുജൈറയിലേക്കും സർവിസ് ഉണ്ടായിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സലാം എയർ കഴിഞ്ഞ മാസം ഫുജൈറയിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവിസ് ആരംഭിച്ചിരുന്നു. കേരളം കൂടാതെ ഇന്ത്യയിലെ മറ്റ് നഗരങ്ങളായ ജയ്പുർ,…

Read More

ഫുജൈറയിൽ ആലിപ്പഴ വീഴ്ചയും കനത്ത മഴയും; ദുബൈയിൽ പൊടിക്കാറ്റ്, യുഎഇയിൽ മഴയ്ക്ക് സാധ്യത

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഫുജൈറയുടെ ചില ഭാഗങ്ങളിൽ ആലിപ്പഴ വീഴ്ചയും കനത്ത മഴയും പെയ്തപ്പോൾ ദുബായിൽ പൊടി നിറഞ്ഞ കാലാവസ്ഥയായിരുന്നു. ശനിയാഴ്ച ഉച്ചവരെ യുഎഇയിൽ ഉടനീളം കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി കാലാവസ്ഥാ സ്ഥിതി വെള്ളിയാഴ്ച ഉച്ചസ്ഥായിയിലെത്തുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ മുതിർന്ന കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു. മഴ പെയ്യുന്ന മേഘങ്ങൾ നിരീക്ഷിക്കപ്പെട്ട പ്രദേശങ്ങളെ സൂചിപ്പിക്കാൻ മഞ്ഞ, ഓറഞ്ച് അലേർട്ടുകൾ എന്നിങ്ങനെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കിഴക്ക് മേഘങ്ങൾ വികസിക്കുകയും രാജ്യത്തിന്റെ മറ്റ്…

Read More

ഫുജൈറ-തിരുവനന്തപുരം സർവീസിന് തുടക്കമായി; സലാം എയർ ആഴ്ചയിൽ നാല് സർവീസ് നടത്തും

ഒരിടവേളയ്ക്ക് ശേഷം ഫുജൈറ രാജ്യാന്തരവിമാനത്താവളം പാസഞ്ചർ സർവീസിനായി തുറന്നു. ഒമാന്റെ സലാം എയർ ഇന്നലെ ഉദ്ഘാടന സർവീസ് നടത്തി. തിരുവനന്തപുരം ഉൾപ്പെടെ 39 നഗരങ്ങളിലേക്ക് സലാം എയർ ഫുജൈറയിൽ നിന്നു സർവീസ് നടത്തും. മസ്‌കത്ത് വഴി ജയ്പൂർ, ലക്നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിലേക്കുളള സർവീസ്.തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.40 നും രാത്രി 8.10 നും ഫുജൈറയിൽ നിന്ന് മസ്‌കത്തിലേക്ക് വിമാനം പുറപ്പെടും. ടാൻസിറ്റിന് ശേഷം രാത്രി 10.55 ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ പുലർച്ചെ…

Read More

സലാം എയർ മസ്‌കത്ത്-ഫുജൈറ സർവീസ് ജൂലൈ 13 മുതൽ

ഒമാൻ ബജറ്റ് എയർലൈൻ സലാം എയർ യു എ ഇ നഗരമായ ഫുജൈറയിലേക്ക് സർവീസ് പ്രഖ്യാപിച്ചു. അടുത്ത മാസം 12 മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലായി ആഴ്ചയിൽ നാല് സർവീസുകൾ വീതം നടത്തും. മേഖലയിലെ കൂടുതൽ നഗരങ്ങളിലേക്ക് യാത്രാ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സെക്ടറുകളിലേക്ക് സർവീസുകൾ ആരംഭിക്കുന്നതെന്ന് സലാം എയർ സി ഇ ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമദ് പറഞ്ഞു. 13 രാജ്യങ്ങളിലെ 39 കേന്ദ്രങ്ങളിലേക്കാണ് സലാം എയർ നിലവിൽ സർവീസ് നടത്തുന്നത്.

Read More

സലാം എയർ ഫുജൈറയിൽ നിന്ന് മസ്‌കറ്റ് വഴി കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നു

ബജറ്റ് വിമാന കമ്പനിയായ ‘സലാം എയർ’ ഫുജൈറ എയർപോർട്ടിൽ നിന്നും കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നു. ഒമാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സലാം എയർ’ ജൂലൈ അഞ്ച് മുതലാണ് ഫുജൈറ എയർപോർട്ടിൽ നിന്നും സർവീസുകൾ ആരംഭിക്കുന്നത്. കേരളത്തിലേക്ക് തിരുവനന്തപുരത്തേക്ക് ജൂലായ് 16നാണ് ആദ്യത്തെ സർവീസ് നടത്തുന്നത്. ഫുജൈറയിൽ നിന്ന് മസ്‌കറ്റ് വഴിയാണ് തിരുവനന്തപുരത്തേക്കുള്ള സർവീസ്. കേരളത്തിലേക്ക് കൂടാതെ ജയ്പൂർ, ലക്നൗ എന്നിവിടങ്ങളിലേക്കും സർവീസുകൾ ആരംഭിക്കുന്നുണ്ട്. ‘സലാം എയർ’ മസ്‌കത്തിൽ നിന്ന് കേരളത്തിലേക്ക് നേരത്തെ സർവീസ് ആരംഭിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ ഫുജൈറയിൽ നിന്ന്…

Read More