
ആളെക്കൊല്ലി മത്സ്യം; സൂക്ഷിച്ചു പാകം ചെയ്യാത്ത മത്സ്യം കഴിച്ചാൽ മരണം ഉറപ്പ്
മത്സ്യവിഭവങ്ങൾ ആസ്വദിക്കാത്തവർ വിരളമാണ്. ഇറച്ചി ഇഷ്ടപ്പെടാത്തവർ പോലും മത്സ്യവിഭവങ്ങൾ ആസ്വദിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന വിഭവങ്ങളിലൊന്നാണ് മത്സ്യം. അതേസമയം, എല്ലാ മത്സ്യങ്ങളും ഭക്ഷ്യയോഗ്യമല്ല. ചിലതാകട്ടെ വിഷമുള്ളവയുമാണ്. ഇതിൽ സയനൈഡിനേക്കാൾ വിഷമുള്ളതുമുണ്ട്. അത്തരത്തിലൊരു മത്സ്യമാണ് ഫുഗു മത്സ്യം. ജപ്പാനിലാണ് ഇത് പ്രധാനമായുമുള്ളത്. കഴിച്ചാലുടൻ മരണം നിശ്ചയം. എന്നാൽ ജപ്പാനിലെ ഭക്ഷണപ്രിയരുടെ ഇഷ്ടപ്പെട്ട മത്സ്യമാണ് ഫുഗു. പാകപ്പെടുത്തിയെടുക്കുന്ന ഇതിനാകട്ടെ വൻ വിലയും. ഫുഗു മത്സ്യം പാകംചെയ്യുന്ന ഷെഫിന് പ്രത്യേകം കഴിവും പരിചയവും ഉണ്ടാവണം. ഇല്ലെങ്കിൽ, കഴിക്കുന്നയാളുടെ മരിക്കും…