നൈജീരിയയിൽ ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു; എണ്ണ മോഷ്ടിക്കാൻ ജനക്കൂട്ടം, പിന്നാലെ പൊട്ടിത്തെറി, 94 മരണം
ഇന്ധനവുമായി പോയ ടാങ്കർ ലോറി അപകടത്തിൽപ്പെട്ടതിന് പിന്നാലെ എണ്ണ തട്ടിയെടുക്കാൻ ശ്രമിച്ച് ജനക്കൂട്ടം. ഇതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ 94 പേർ മരിച്ചു. നൈജീരിയയിലാണ് ദാരുണമായ സംഭവം. നൈജീരിയയിലെ ജിഗാവാ സംസ്ഥാനത്ത് അർദ്ധരാത്രിയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവിടെ ഒരു സർവകലാശാലയ്ക്കടുത്തുവച്ച് യാത്രക്കിടെ ടാങ്കർ ലോറി അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് ലോറി തലകീഴായി മറിഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികൾ ലോറിയിൽ നിന്നും ഇന്ധനം മോഷ്ടിക്കാൻ ശ്രമിച്ചു. ഇതിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് 94 പേർ തൽക്ഷണം മരിച്ചത്. കഴിഞ്ഞ മാസവും നൈജീരിയയിൽ സമാനമായൊരു ടാങ്കർ…