യു.എ.ഇയിൽ ഇന്ന് മുതൽ ഇന്ധനവില വർധിക്കും

യു.എ.ഇയിൽ ഇന്ന് മുതൽ ഇന്ധനവില വർധിക്കും. പെട്രോൾ ലിറ്ററിന് ഒമ്പത് ഫിൽസ് വരെയും ഡീസൽ ലിറ്ററിന് ഏഴ് ഫിൽസ് വരെയുമാണ് വർധിക്കുക. ഇതോടെ വിവിധ എമിറേറ്റുകളിൽ ടാക്സി നിരക്കും വർധിക്കും. രണ്ടുമാസം തുടർച്ചയായി ഇന്ധനവില കുറയുന്ന പ്രവണതക്ക് ശേഷമാണ് നവംബറിൽ യു.എ.ഇയിൽ ഇന്ധനവില വർധിപ്പിക്കുന്നത്. 2 ദിർഹം 66 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന് നവംബർ ഒന്ന് മുതൽ 2 ദിർഹം 74 ഫിൽസ് നൽകണം. വർധന എട്ട് ഫിൽസ്. സ്പെഷ്യൽ പെട്രോളിന്റെ വില ലിറ്ററിന് ഒമ്പത്…

Read More

യു.എ.ഇയിൽ ഇന്ധനവില കുറച്ചു

യു.എ.ഇയിൽ ഇന്ധനവില കുറച്ചു. പെട്രോൾ ലിറ്ററിന് 20 ഫിൽസും ഡീസൽ ലിറ്ററിന് 19 ഫിൽസുമാണ് കുറച്ചത്. നാളെ മുതലാണ് പുതിയനിരക്ക് നിലവിൽ വരിക. യു.എ.ഇയിലെ പുതുക്കിയ ഇന്ധനനിരക്ക്, ബ്രാക്കറ്റിൽ പഴയനിരക്ക് സൂപ്പർ പെട്രോൾ AED 3.14 (3.34) സ്പെഷ്യൽ പെട്രോൾ AED 3.02 (3.22) ഇപ്ലസ് AED 2.95 (3.15) ഡീസൽ AED 2.88 (3.07)

Read More

‘സിഎഎ റദ്ദാക്കും, ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിന്ത്രിക്കും’; വമ്പൻ വാഗ്ദാനങ്ങളുമായി സിപിഐഎമ്മിന്റെ പ്രകടന പത്രിക പുറത്തിറക്കി

ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കും സിഎഎ റദ്ദാക്കും തുടങ്ങി സുപ്രധാന വാഗ്ധാനങ്ങളുമായി സിപിഐഎം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്ര നികുതിയിൽ 50% സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് സിപിഐഎമ്മിന്റെ പ്രധാന വാഗ്ദാനം. സംസ്ഥാനങ്ങളുടെ ഗവർണറെ തെരഞ്ഞെടുക്കാൻ അതത് മുഖ്യമന്ത്രിമാര്‍ ശുപാർശ ചെയ്യുന്ന സമിതിയെ നിയമിക്കും. സംസ്ഥാന ചെലവിൽ ഗവര്‍ണര്‍ കേന്ദ്ര നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം തടയും. ജിഡിപിയിൽ 6% വിദ്യാഭ്യാസത്തിന് നീക്കി വെക്കും. സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. സിപിഎം ജനറൽ സെക്രട്ടറി…

Read More

ഖത്തറില്‍ നവംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന

ഖത്തറില്‍ നവംബര്‍ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനയുണ്ട്. 1.95 ഖത്തര്‍ റിയാലാണ് നവംബറിലെ വില. ഒക്ടോബറില്‍ 1.90 ഖത്തര്‍ റിയാലായിരുന്നു പ്രീമിയം പെട്രോള്‍ നിരക്ക്. അതേ സമയം സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ വിലകളില്‍ ഈ മാസം മാറ്റമില്ലാതെ തുടരും. സൂപ്പര്‍ ഗ്രേഡിന് 2.10 ഖത്തര്‍ റിയാലും ഡീസലിന് 2.05 ഖത്തര്‍ റിയാലുമാണ് നവംബര്‍ മാസത്തിലെ ഇന്ധന നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.

Read More

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ വില കൂടും; മദ്യവിലയും ഉയരും

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിൻറെവിലയും നാളെ മുതലാണ് കൂടുന്നത്. പ്രതിപക്ഷത്തിൻറെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച് 2 രൂപ സെസാണ് നിലവിൽ വരുന്നത്. വ്യാപക പ്രതിഷേധത്തിനൊടുവിൽ ഒരു രൂപയെങ്കിലും കുറക്കുമെന്ന സൂചനയുണ്ടായെങ്കിലും സർക്കാർ ഒട്ടും പിന്നോട്ട് പോയില്ല. മദ്യവിലയിൽ പത്ത് രൂപയുടെ വരെ വ്യത്യാസവും ഉണ്ടാകും….

Read More

ഇതുപോലെ ഒരു കൊള്ളബജറ്റ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല; എംഎം ഹസ്സൻ

ഇന്ധനവിലയ്‌ക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ വ്യക്തമാക്കി. ജനങ്ങളെ ഇതുപോലെ കൊള്ളയടിക്കുന്ന ബജറ്റ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല.നികുതി കൊള്ളയാണ് സർക്കാർ നടത്തുന്നത്.യു.ഡി.എഫ് ശക്തമായ സമരം നടത്തും.6 ന് യോഗം ചേർന്ന് സമര രീതി തീരുമാനിക്കും.ജനരോഷത്തിൽ എൽ ഡി എഫ് മണ്ണാങ്കട്ട പോലെ അലിഞ്ഞ് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൊച്ചിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് മാധ്യമങ്ങൾ  പ്രതികരണം തേടിയപ്പോൾ അദ്ദേഹം മാധ്യമങ്ങളേയും കേന്ദ്രസർക്കാരിനേയും പഴി ചാരി. ഇന്ധന വില ഇത്രകണ്ട്…

Read More

‘ഇന്ധനവില ഉയരാൻ കാരണം കേന്ദ്ര സർക്കാർ നിലപാട്’; എംവി ഗോവിന്ദൻ

ഇന്ധന വില ഇത്രകണ്ട് ഉയരാൻ കാരണം കേന്ദ്ര സർക്കാരിൻറെ നിലപാടാണെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാധ്യമങ്ങൾ ഇതേകുറിച്ച് പ്രതികരണം തേടിയപ്പോൾ അദ്ദേഹം മാധ്യമങ്ങളേയും കേന്ദ്രസർക്കാരിനേയും പഴി ചാരി. കേന്ദ്ര വിഹിതത്തിൽ നാൽപതിനായിരം കോടിയുടെ കുറവ് ഉണ്ടാകും. സംസ്ഥാനത്തിന് വരുമാന വർദ്ധനവ് ആവശ്യമാണ്. ഇതേകുറിച്ച് ഒന്നും പറയാതെ മാധ്യമങ്ങൾ ഇന്ധനവിലവർദ്ധനയെകുറിച്ച് മാത്രം പറയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോൾ അവതരിപ്പിച്ചത് ബജറ്റ് നിർദ്ദേശങ്ങളാണ്.ഇതിൽ ചർച്ച നടത്തിയാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി,. ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികൾക്കും…

Read More