കിളിമാനൂരിൽ ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞു; രണ്ടു പേർക്ക് പരുക്ക്

കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു. കിളിമാനൂരിലെ തട്ടത്തുമലയില്‍ ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കോട്ടയത്തുനിന്നും പതിനാറാം മൈലിലെ ഭാരത് പെട്രോളിയത്തിന്‍റെ പമ്പിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഡ്രൈവറേയും ക്ലീനറേയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മഴയില്‍ നിയന്ത്രണം വിട്ട് ലോറി തെന്നിമാറിയതാണെന്നാണ് വിവരം. ടാങ്കറില്‍ നിന്നും ഇന്ധനം തോട്ടിലെ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്. വലിയ ക്രെയിൻ എത്തിച്ച് ലോറി ഉയര്‍ത്താനാണ് ശ്രമം. ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ സ്ഥലത്തെത്തി.

Read More

യുഎഇയില്‍ ജൂലൈ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു

യുഎഇയില്‍ ജൂലൈ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച്‌ ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി. നിലവില്‍ 2.95 ദിര്‍ഹമായ സൂപ്പര്‍ 98 പെട്രോളിന്റെ വില മൂന്ന് ദിര്‍ഹമായി വര്‍ദ്ധിക്കും. ജൂണ്‍ മാസം ലിറ്ററിന് 2.84 ദിര്‍ഹമായ സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വിലയാവട്ടെ 2.89 ദിര്‍ഹമായിട്ടായിരിക്കും വര്‍ദ്ധിക്കുക. ഇ-പ്ലസ് പെട്രോളിന് 2.76 ദിര്‍ഹത്തില്‍ നിന്ന് 2.81 ദിര്‍ഹത്തിലേക്ക് വില വര്‍ദ്ധിക്കും. ഡീസല്‍ വില 2.68 ദിര്‍ഹത്തില്‍ നിന്ന് 2.76 ദിര്‍ഹമായാണ് ജൂലൈ മാസത്തില്‍ വര്‍ദ്ധിക്കുന്നത്. ജൂലൈ ഒന്നാം തീയ്യതി മുതല്‍…

Read More

ഇന്ധന സെസ് പിൻവലിക്കണം;പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹ സമരം 2ാംദിവസം

ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് 4 പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ രണ്ടാം ദിവസമായ ഇന്നും പ്രശ്നം സഭയിൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. സെസിനെതിരെ കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും. യുവമോർച്ചയുടെ നിയമസഭാ മാർച്ചും ഇന്നാണ്  

Read More