അദാനിയുടെ 5 ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചെന്ന് ഹിൻഡൻബെർഗ്; നിഷേധിച്ച് കമ്പനി

അദാനി ഗ്രൂപ്പിനെതിരെ സ്വിറ്റ്സർലൻഡിൽ അന്വേഷണം നടക്കുന്നുവെന്ന് ഹിൻഡൻബർഗ്. വിവിധ ബാങ്കുകളിലുള്ള അദാനിയുടെ 310 മില്യൺ ഡോളർ (ഏകദേശം 2573 കോടിയോളം രൂപ) മരവിപ്പിച്ചതായി ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്തു. 2021 മുതൽ കള്ളപ്പണ ഇടപാടിലും മറ്റും അന്വേഷണം നേരിടുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചു. സ്വിസ് ക്രിമിനൽ കോടതി പുതുതായി പുറത്തുവിട്ട വിവരങ്ങളെ ഉദ്ധരിച്ചു കൊണ്ടാണ് ഹിൻഡൻബർഗ് എക്സ് പ്ലാറ്റ്ഫോമിൽ കൂടി വിവരങ്ങൾ പങ്കുവെച്ചത്. സ്വിസ് മാധ്യമമായ ഗോതം സിറ്റിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടതെന്നും…

Read More

സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. 4.80 കോടി രൂപയാണ് അക്കൗണ്ടിലുള്ളത്. ആദായനികുതി അടച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെയാണ് ആദായനികുതി വകുപ്പ് സി.പി.എം ബാങ്ക് അക്കൗണ്ടിലെ ഇടപാടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ആദായനികുതി അടച്ചതിന്റെ രേഖകൾ ഹാജരാക്കിയാൽ മരവിപ്പിക്കൽ പിൻവലിക്കാമെന്നാണ് ആദായനികുതി വകുപ്പ് സി.പി.എം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

Read More

ഗതാഗത വകുപ്പിൽ കൂട്ടസ്ഥലം മാറ്റം; മരവിപ്പിച്ച് പുതിയ മന്ത്രി

പുതിയ മന്ത്രി സത്യപ്രതിജ്ഞ ചെയ്യും മുമ്പേ മോട്ടോർ വാഹന വകുപ്പിൽ കൂട്ട സ്ഥലം മാറ്റം. 57 പേർക്കആണ് സ്ഥലം മാറ്റം. ഇതിനൊപ്പം 18 ആർ.ടി.ഒമാർക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റവും നൽകി. ആന്റണി രാജു രാജി വെച്ച് കെ.ബി. ഗണേഷ് കുമാർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നതിന് മുമ്പാണ് സ്ഥലംമാറ്റ ഓർഡർ പുറത്തിറങ്ങിയത്. എന്നാൽ മന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ഉത്തരവ് മരവിപ്പിച്ചു. മന്ത്രി കെ.ബി. ഗണേഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ അരമണിക്കൂർ മുമ്പാണ് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത്…

Read More