രാജ്യത്ത് ജിയോ 5ജി സേവനങ്ങള്‍ ഇന്നുമുതല്‍

രാജ്യത്ത്  റിലയന്‍സ് ജിയോയുടെ  5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം. പരീക്ഷണാടിസ്ഥാനത്തില്‍ നാല് നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ ആരംഭിക്കുന്നത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, വാരാണസി നഗരങ്ങളിലാണ് സേവനങ്ങള്‍ക്ക് തുടക്കമിടുന്നത് റിലയന്‍സ് അറിയിച്ചു. ദസറയുടെ ശുഭ അവസരത്തില്‍ തങ്ങളുടെ 5ജി സേവനങ്ങളുടെ ബീറ്റ ട്രയല്‍ ആരംഭിക്കുമെന്നാണ് റിലയന്‍സ് ജിയോ വ്യക്തമാക്കിയത്. ഡിജിറ്റല്‍ സൊസൈറ്റിയായി ഇന്ത്യയുടെ പരിവര്‍ത്തനം വേഗത്തിലാക്കുക എന്നതാണ് 425 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ജിയോയുടെ ദൗത്യമെന്ന് കമ്പനി പറയുന്നു. 2023 ഡിസംബറില്‍ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി ലഭ്യമാക്കുമെന്ന്…

Read More