ആരാധന’യ്ക്കു ശേഷം സംവിധാനത്തില്‍നിന്നു പിന്‍വാങ്ങി; കാരണം വെളിപ്പെടുത്തി മധു

ആരാധനയ്ക്കു ശേഷം സംവിധാനത്തില്‍നിന്നു പിന്‍വാങ്ങിയ കാരണം വെളിപ്പെടുത്തി മധു. ‘എന്റെ സംവിധാനത്തില്‍ പുറത്തുവന്ന ആദ്യ വര്‍ണചിത്രമായിരുന്നു തീക്കനല്‍ (1976 ഏപ്രില്‍ 14ന് ആണ് റിലീസായത്) എന്റെ അഭിനയജീവിതത്തിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു തീക്കനലിലെ വിനോദ്’ എന്ന് മധു പറഞ്ഞു. ബോക്‌സോഫിസില്‍ പുതിയൊരു ചരിത്രം രചിക്കാന്‍ തീക്കനലിനായി. തീക്കനലിന്റെ സാമ്പത്തിക വിജയം സംവിധാനത്തിലും അഭിനയത്തിലും അവസരങ്ങളുടെ കുത്തൊഴുക്കുണ്ടാക്കി. അഭിനയത്തിനുള്ള ഓഫറുകള്‍ സ്വീകരിച്ചെങ്കിലും സംവിധാനം ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ടു സിനിമകളുടെ സംവിധാനച്ചുമതലമാത്രമായിരുന്നു ആ സമയത്ത് ഞാന്‍ സ്വീകരിച്ചത്. ‘ധീരസമീരെ യമുനാതീരെ’…

Read More