ഭീഷണിയായി കൈട്ട്രിഡ് ഫം​ഗസ്; തവളകളെ രക്ഷിക്കാൻ ആവി മുറികളുമായി ​ഗവേഷകർ

തവളകളെ രക്ഷിക്കാനായി ആവി മുറിക്കൾ നിർമിച്ച് ​ഗവേഷകർ. ഫംഗസ് ആക്രമണങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിൽ വംശനാശഭീഷണി നേരിടുന്ന ഗ്രീൻ ആൻഡ് ​ഗോൾഡൻ ബെൽ ഫ്രോ​ഗ് എന്ന തവളയിനത്തെ രക്ഷിക്കാനാണ് ഒരു ചെറിയ ഗ്രീൻഹൗസ് പോലിരിക്കുന്ന ആവിമുറികൾ ​ഗവേഷകർ സ്ഥാപിച്ചത്. ഇപ്പോൾ തന്നെ ഓസ്‌ട്രേലിയയിലെ പല ജീവികളും പലതരം ഭീഷണികൾ നേരിടുന്നുണ്ട്. ഇതിനിടെയാണ് കൈട്ട്രിഡ് എന്ന ഫംഗസ് വലിയ രീതിയിൽ വ്യാപിച്ച് തവളകളെ പ്രതിസന്ധിയിലാക്കുന്നത്. ഓസ്‌ട്രേലിയയിലെ മക്വാറി സർവകലാശാലയിലെ ഡോ. ആന്റണി വാഡിലും സംഘവുമാണ് ആവിമുറിയുടെ ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നത്. അതിനൊരു…

Read More