സൈനിക ഉദ്യോഗസ്ഥർക്കും സുഹൃത്തുക്കൾക്കും നേരെ ആക്രമണം; പണവും വസ്തുക്കളും കവർന്നു, പിന്നാലെ കൂട്ടമാനഭംഗവും

മധ്യപ്രദേശിലെ ഇൻഡോറിൽ ട്രെയിനികളായ സൈനിക ഉദ്യോഗസ്ഥർക്കും അവരുടെ വനിതാ സുഹൃത്തുക്കൾക്കും നേരെ ക്രൂരമായ ആക്രമണം. ഇൻഡോർ ജില്ലയിലെ ജാം ഗേറ്റിനു സമീപമായിരുന്നു ആയുധധാരികളുടെ ആക്രമണം. കൊള്ളയടിക്കാനെത്തിയ ആയുധധാരികൾ വനിതകളിൽ ഒരാളെ കൂട്ടമാനഭംഗം ചെയ്യുകയും ചെയ്തു. അക്രമികളിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലൊരാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് വിവരം. മ്ഹൗ സൈനിക കോളജിൽ പരിശീലനം നടത്തുന്ന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഛോട്ടി ജാമിനു സമീപത്തെ ഫയറിങ് റേഞ്ചിൽ വനിതാ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു. പൊടുന്നനെയാണ് തോക്കുകളും കത്തികളും വടികളുമായി എട്ടുപേർ…

Read More

ഓണത്തിന് അമ്മമ്മയുടെ സ്പെഷൽ പായസം ഉണ്ടാകും… അടിപൊളി: അനശ്വര രാജൻ

യുവതാരം അനശ്വര രാജൻ കുട്ടിക്കാലത്തെ ഓണാഘോഷങ്ങളും കൂട്ടുകാരുമൊത്തുള്ള നിമിഷങ്ങളും പങ്കുവയ്ക്കുകയാണ്: “കണ്ണൂർ ആലക്കാട് കോറത്താണ് ജനിച്ചതും വളർന്നതും. പക്കാ നാട്ടിൻപുറം. കുട്ടിക്കാലത്തെ ഓർമകൾ ഒരുപാടുണ്ട്. കുളത്തിൽ കുളിക്കാൻ പോകും. സന്ധ്യയായാലും ഞങ്ങൾ തിരിച്ചുകയറില്ല. അപ്പോൾ അമ്മ വടിയെടുത്തുവരും. മഴയത്തും മണ്ണിലും കളിച്ചിട്ടുണ്ട്. ഊഞ്ഞാലാടും. എത്രയോ തവണ ഊഞ്ഞാലിൽ നിന്ന് വീണിട്ടുണ്ട്. നാട്ടിൽ കുറെ കൂട്ടുകാരുണ്ടായിരുന്നു. ഞാൻ കോണ്‍മെന്‍റ് സ്കൂളിലാണ് പഠിച്ചത്. അതുകൊണ്ട് സ്കൂളിൽ വലിയ ഓർമകളൊന്നുമില്ല. നല്ല ഓർമകൾ എന്‍റെ നാട്ടിൽത്തന്നെയാണ്. ഓണത്തിനു പൂപറിക്കാൻ ഞങ്ങൾ ഒരു…

Read More

അഹങ്കാരിയാണെന്ന് മറ്റുള്ളവർ ചിന്തിക്കുന്നതാണോ അവസരങ്ങൾ കുറയാൻ കാരണം: അനാർക്കലി മരിക്കാർ

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന സിനിമലൂടെയായിരുന്നു അനാർക്കലിയുടെ ചലച്ചിത്രജീവിതത്തിന്റെ തുടക്കം. അടുത്തിടെ പുറത്തിറങ്ങിയ ഗഗനചാരി, മാന്ദാകിനി, സുലൈഖ മൻസിൽ തുടങ്ങിയ സിനിമകളിലെ അനാർക്കലിയുടെ പ്രകടനം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. സോഷ്യൽ മീഡിയയിലെയും നിറ സാന്നിധ്യമാണ് അനാർക്കലി. ഇപ്പോഴിതാ ഒരഭിമുഖത്തിൽ തന്റെ സിനിമായാത്രകൾ ഓർത്തെടുക്കുകയാണ് അനാർക്കലി- ചില സിനിമകൾ കഴിയുമ്പോൾ തോന്നും ഇനി കൂടുതൽ സിനിമകൾ തേടിയെത്തുമെന്ന്. ഉയരെ കഴിഞ്ഞപ്പോഴായിരുന്നു ഈ തോന്നൽ ആദ്യം. ഒന്നും സംഭവിച്ചില്ല. ചെറിയ നിരാശ തോന്നി. എന്നാൽ മറ്റ്…

Read More

ആർജെ ലാവണ്യയുടെ വിയോഗം ; വേർപാടിന്റെ വേദന പങ്കുവെച്ചുള്ള കുറിപ്പുകളുമായി സുഹൃത്തുക്കൾ

റേഡിയോ കേരളം 1476 AM ന്റെ ആർ ജെ ലാവണ്യ(രമ്യാ സോമസുന്ദരം)യുടെ അപ്രതീക്ഷിത വേര്‍പാടിന്‍റെ വേദന പങ്കുവെച്ച് സുഹൃത്തുക്കള്‍. ജീവിതത്തെ കുറിച്ച് വളരെ പോസിറ്റീവായി സംസാരിക്കുകയും സോഷ്യല്‍ മീഡിയ വഴി വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന ലാവണ്യ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ആഴ്ചകള്‍ക്ക് മുമ്പ് ‘ഇതും കടന്ന് പോകും’ എന്ന കുറിപ്പോടെ ആര്‍ ജെ ലാവണ്യ ആശുപത്രിയില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജീവിതത്തോട് പോസിറ്റീവ് മനോഭാവം പുലര്‍ത്തിയ ലാവണ്യയുടെ വേര്‍പാടിന്‍റെ നടുക്കത്തിലാണ് സുഹൃത്തുക്കള്‍. ജാസി ഗിഫ്റ്റ്, ആര്‍…

Read More

പെണ്‍ സുഹൃത്തുക്കളടക്കം കോക്ക്പിറ്റില്‍, കടുപ്പിച്ച്‌ ഡിജിസിഎ; ‘ഇനി ആരെങ്കിലും കയറിയാല്‍ ശക്തമായ നടപടി’

വനിത സുഹൃത്തുക്കളെയടക്കം പൈലറ്റുമാര്‍ കോക്ക്പിറ്റില്‍ കയറ്റിയ സംഭവത്തിന് പിന്നാലെ കടുപ്പിച്ച്‌ വ്യോമയാന മന്ത്രാലയം. ഇനി കോക്ക്പീറ്റില്‍ ആരെങ്കിലും കയറിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡി ജി സി എ മുന്നറിയിപ്പ് നല്‍കി. കോക്ക്പിറ്റിലേക്കുള്ള യാത്രക്കാരുടെ പ്രവേശനം കര്‍ശനമായി അവസാനിപ്പിക്കണമെന്നും വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാന കമ്ബനികള്‍ക്കും പൈലറ്റുമാര്‍ക്കും ക്യാബിൻ ക്രൂവിനുമാണ് ഡി ജി സി എ നിര്‍ദ്ദേശം നല്‍കിയത്. അനധികൃത പ്രവേശനം അനുവദിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വനിത സുഹൃത്തുക്കളെയടക്കം കോക്ക്പിറ്റില്‍ കയറ്റിയ 4…

Read More

സമൂഹമാധ്യമത്തിൽ തരംഗമായി പ്രിയങ്ക ഗാന്ധിയുടെ പോസ്റ്റ്

കർണാടകയിലെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ആനയുടെ കൂടെ നിന്ന് എടുത്ത ചിത്രങ്ങൾ പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. ആന തുമ്പികൈ കൊണ്ട് പ്രിയങ്കയെ അനുഗ്രഹിക്കുന്ന രീതിയിലാണു ചിത്രങ്ങൾ. പോസ്റ്റ് അതിവേഗമാണ് സമൂഹമാധ്യമത്തിൽ വൈറലായത്. കർണാടകയിലെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തെയും നിരവധി പേരാണ് കമന്‍റിലൂടെ പ്രശംസിക്കുന്നത്. കർണാടക തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പുതിയ സുഹൃത്തുക്കളെ സമ്പാദിച്ചുവെന്ന അടിക്കുറിപ്പ് സഹിതമാണ് പ്രിയങ്കയുടെ പോസ്റ്റ്. കർണാടകയിലെ 224 അംഗ നിയമസഭയിൽ…

Read More

കോഴിക്കോട്ട് നഴ്‌സിങ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി

കോഴിക്കോട് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. എറണാകുളം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ചതിനു വിദ്യാഥികളായ 2 പേർക്കെതിരെ കസബ പൊലീസ് കേസെടുത്തു. കഴിഞ്ഞ 18ന് രാത്രി മിനി ബൈപ്പാസിനു സമീപം ആൺകുട്ടികൾ താമസിക്കുന്ന കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പൊലീസിൽ മൊഴി നൽകിയത്. മദ്യപിച്ച 2 പേരും കുട്ടിക്കും മദ്യം നൽകുകയായിരുന്നുവെന്നാണ് പരാതി. പ്രതികളിൽ ഒരാൾ കോഴിക്കോടും രണ്ടാമത്തെയാൾ എറണാകുളത്തും പഠിക്കുകയാണ്. അബോധാവസ്ഥയിലായ വിദ്യാർഥിനി രാവിലെ ബോധം വന്നശേഷം സുഹൃത്തിനെ വിളിച്ചു വരുത്തി ഇവിടെനിന്ന്…

Read More

സുഹൃത്തുക്കൾ തമ്മിൽ ത‍ർക്കം, കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു

കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു . ഇന്നലെ രാത്രി 11 മണിയോടെ ആണ് സംഭവം. പരിക്കേറ്റ അഭിഭാഷകൻ മുകേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുകേഷിന്റെ സുഹൃത്തും അയൽക്കാരനുമായ പ്രൈം അലക്സ് എന്ന ആളാണ് എയ‍ർ​ഗൺ ഉപയോ​ഗിച്ച് വെടി ഉതി‍ർത്തത് . ഇയാളും മുകേഷും തമ്മിൽ കുറച്ചുനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു എന്ന് പൊലീസ് പറയുന്നു. എയർ​ഗൺ ഉപയോ​ഗിച്ചുള്ള വെടിവെയ്പിൽ മുകേഷിന്റെ തോളിനാണ് പരിക്കേറ്റത് . പരിക്ക് ​ഗുരുതരമല്ല.പ്രൈം അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് പ്രൈം അലക്സ് സമാന…

Read More