ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനം

ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം. ആലപ്പുഴ കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആൺസുഹൃത്ത് മർദ്ദിച്ചത്. ഒന്നര വയസ്സുകാരൻ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  പ്രതി തിരുവിഴ സ്വദേശി കൃഷ്ണകുമാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.  അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്. കുട്ടിയെ മർദ്ദിച്ച ശേഷം കൃഷ്ണകുമാർ ദീപയുടെ ഭർത്താവിന്റെ വീട്ടിൽ കുട്ടിയെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു. കുട്ടിയുടെ ദേഹമസകലം ചൂരലുകൊണ്ട് അടിച്ച പാടുകളുണ്ട്. കൈയ്യുടെ…

Read More

ഭാര്യയുമായി സൗഹൃദം, സുഹൃത്തിനെ മർദിച്ച് കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിൽ

കോടഞ്ചേരി മണ്ണഞ്ചിറയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അഭിജിത്തിന്റെയും രണ്ട് കൂട്ടാളികളുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി . നൂറാം തോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയിലെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദീകരണം. തിരുവമ്പാടി സ്വദേശി അഫ്സൽ, മുക്കം സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ. മുഖ്യപ്രതിയായ അഭിജിത്തിനെ കൊലപാതകത്തിൽ സഹായിച്ചവരാണ് ഇരുവരും. പ്രതികളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും….

Read More

‘സര്‍ട്ടിഫിക്കറ്റ് ഒറിജിനലെന്ന് പറഞ്ഞു’; വിദേശത്തുള്ള സുഹൃത്ത് ചതിച്ചെന്ന് നിഖില്‍

തന്നെ വിദേശത്തുള്ള സുഹൃത്ത് ചതിച്ചെന്ന് വ്യാജബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം പ്രവേശനം നേടിയ കേസിലെ പ്രതി നിഖിൽ തോമസിന്റെ മൊഴി. ഇയാള്‍ പറഞ്ഞതുനസരിച്ചാണ് രണ്ട് ലക്ഷം രൂപ നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്നും നിഖിൽ പറ‍ഞ്ഞു. പ്രാഥമിക ചോദ്യംചെയ്യലിലാണ് നിഖില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സുഹൃത്ത് തന്നോട് വ്യക്തമാക്കിയതായി നിഖിൽ തോമസ് പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇയാള്‍ പറഞ്ഞു. അതിനാലാണ് എം.കോം പ്രവേശനത്തിന് ഇതേ…

Read More

ഹോട്ടലുടമയുടെ കൊലപാതകം: ഷിബിലിയേയും സുഹൃത്ത് ഫർഹാനയേയും ഇന്ന് കേരളത്തിലെത്തിക്കും

ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ 22 കാരനായ പാലക്കാട് സ്വദേശി ഷിബിലിയേയും സുഹൃത്ത് ഫർഹാനയേയും ഇന്ന് രാത്രിയോടെ കേരളത്തിലെത്തിക്കും. നേരത്തേ സിദ്ദീഖിന്റെ ഒളവണ്ണയിലെ ചിക്ക് ബേക്ക് എന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട ഇരുവരേയും റെയിൽവേ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം അട്ടപ്പാടി ചുരം വളവിൽ നിന്നും കണ്ടെത്തിയ ട്രോളി ബാഗുകളിലുള്ളത് മൃതദേഹാവശിഷ്ടങ്ങൾ തന്നെയെന്ന് സ്ഥിരീകരിച്ചു. ഹോട്ടലുടമ സിദ്ദീഖിന്റെ മൃതദേഹം തന്നെയാണെന്ന് മകൻ തിരിച്ചറിഞ്ഞു. ഇപ്പോൾ ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്…

Read More

പൈലറ്റ് കോക്പിറ്റിൽ പെൺസുഹൃത്തിനെ കയറ്റിയെന്ന് പരാതി: ഡിജിസിഎ അന്വേഷണം ആരംഭിച്ചു

ദുബായ്– ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ പൈലറ്റ് പെൺസുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയെന്ന് പരാതി. ഫെബ്രുവരി 27നാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുവെന്ന് ആരോപിച്ച് ഒരു ക്യാബിൻ ക്രൂ നൽകിയ പരാതിയിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ നേരിട്ട് ഹാജരാകാൻ വിമാന ജീവനക്കാർക്ക് ഡിജിസിഎ നിർദേശം നൽകി. സംഭവത്തിൽ‌ എയർ ഇന്ത്യയും പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. മാർച്ച് മൂന്നിനാണ് ജീവനക്കാരിൽ ഒരാൾ പരാതി നൽകിയത്. ക്യാബിൻ ക്രൂവിന്റെ പരാതി ഇങ്ങനെ: ”ബോർഡിങ്ങിനു മുൻപ് പൈലറ്റിനായി ഏറെ…

Read More