പത്തനംതിട്ടയിൽ 13 കാരിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവിൽ പോയ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ടയിൽ അമ്മയുടെ ഒത്താശയോടെ 13 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ പോയ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് അറസ്റ്റിലായത്. ജയ്മോൻ മുൻപ് ഒരു കൊലപാതക കേസിലെ പ്രതിയാണ്. 2024 സെപ്റ്റംബറിലാണ് പീഡനം നടന്നത്. പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ചാണ് അമ്മയുടെ മുൻപിൽ വെച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴി പ്രകാരമായിരുന്നു പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്താണ് ഈ കുടുംബം താമസിച്ചിരുന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ…

Read More

റോബോട്ട് സുഹൃത്തിനെ പരിചയപ്പെടുത്തി കിം കർദാഷിയൻ; വൈറലായി വീഡിയോ

അമേരിക്കന്‍ ബിസിനസുകാരിയും മോഡലുമായ കിം കർദാഷിയന്റെ പുതിയ സുഹൃത്തിനെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം. ഏതെങ്കിലും സെലിബ്രിറ്റി ആണെന്ന് കരുതിയാൽ തെറ്റി. ഇലോൺ മസ്കിന്റെ ടെക് കമ്പനിയായ ടെസ്‌ലയുടെ ഒരു റോബോട്ടാണ് കിമ്മിന്‍റെ പുതിയ സുഹൃത്ത്. എന്‍റെ പുതിയ സുഹൃത്തിനെ കാണൂ എന്ന കുറിപ്പോടെ കിം എക്‌സില്‍ പോസ്റ്റ് ചെയ്‌ത റോബോട്ടിന്‍റെ വീഡിയോ ഇപ്പോൾ വൈറലാണ് . ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബോട്ടായ ഒപ്‌റ്റിമസാണ് വീഡിയോയിൽ ഉള്ളത്. 20,000 മുതല്‍ 30,000 ഡോളര്‍ വരെ ഇവയ്ക്ക് വിലയുണ്ട്. മനുഷ്യനെ…

Read More

സഹ സംവിധായികയെ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; സുരേഷ് തിരുവല്ലയ്ക്കും സുഹൃത്തിനുമെതിരെ കേസ്

സഹസംവിധായികയെ പീഡിപ്പിച്ച സംവിധായകനും സുഹൃത്തിനുമെതിരെ കേസ്. സംവിധായകൻ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാർ‌ എന്നിവർ‌ക്കെതിരെയാണ് കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നൽകിയും പീഡിപ്പിച്ചെന്നാണ് കേസ്. വിജിത്ത് സിനിമാ മേഖലയിലെ സെക്സ് റാക്കറ്റിന്റെ കണ്ണിയെന്നും ആരോപണമുണ്ട്. അഡ്‌ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടതായും വിജിത്ത് രണ്ടു തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതി. മാവേലിക്കര സ്വദേശിനിയായ സഹ സംവിധായിക ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. മരട് പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കേസ്…

Read More

വേദന സഹിക്കാൻ വയ്യ എന്നു പറഞ്ഞ് അവൾ കരഞ്ഞു…, കണ്ണടയും മാസ്‌ക്കും ധരിച്ച് ആശുപത്രിയുടെ ഇടനാഴിയിലൂടെ ഞാൻ കരഞ്ഞുകൊണ്ട് നടന്നു: കീർത്തി സുരേഷ്

കീർത്തി സുരേഷ് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരമാണ്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും തുറന്നുപറയുന്നതിൽ താരം മടികാണിക്കാറില്ല. ഇപ്പോൾ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ അകാലവിയോഗത്തെക്കുറിച്ച് താരം പറഞ്ഞത് ആരാധകരുടെ മാത്രമല്ല, എല്ലാവരുടെയും മനസിനെ വേദനിപ്പിച്ചു. പ്രിയ സ്നേഹിതയെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ, കഴിഞ്ഞ ഏതാനും ആഴ്ചകൾ അവിശ്വസനീയമാംവിധം കഠിനമായിരുന്നു. ഇത്രയും ചെറുപ്പത്തിൽ എന്റെ ബാല്യകാല സുഹൃത്തിനെ നഷ്ടപ്പെട്ടത് ഉൾക്കൊള്ളാൻ പ്രയാസമാണ്. 21ാം വയസിൽ അവൾക്ക് ഗുരുതരമായ ബ്രെയിൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ മാസം വരെ ഏകദേശം എട്ട് വർഷത്തോളം…

Read More

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: രാഹുൽ ജർമ്മനിയിലെന്ന് സ്ഥിരീകരിച്ച് പൊലീസ്

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. നവ വധുവിനെ പന്തീരാങ്കാവിലെ മർദ്ദിച്ച സമയത്ത് രാഹുലിന്റെ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്താണ് രാജേഷ്. ഇയാളെ ഇന്ന് പോലീസ് വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. രാജേഷിന്റെ ഉൾപ്പെടെ വാട്‌സ്ആപ്പ് ചാറ്റുകൾ പോലീസ് പരിശോധിച്ചു വരികയാണ്. രാഹുലിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യും. ഇതിനായി ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെയാണ്…

Read More

അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികൾ മരിച്ച സംഭവം; വൈദികന്‍, അഭിഭാഷകന്‍ അടക്കം 4 പേരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി റിപ്പോർട്ട്

അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴി തിരിവുകള്‍. ജീവനൊടുക്കിയ നവീന്‍ ഒരു വൈദികനെയും രണ്ടു സുഹൃത്തുക്കളെയും മരണാനന്തര ജീവിതമെന്ന തങ്ങളുടെ ആശയത്തിലേക്ക് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍.  പൊലീസ് പറഞ്ഞത്: ”വൈകാതെ പ്രളയം വരും, ഈ ഭൂമി നശിക്കും. അതിന് മുമ്പ് ഹിമാലയത്തിലേക്ക് അഭയം തേടണം, അല്ലെങ്കില്‍ സ്വയം ജീവനൊടുക്കി മറ്റൊരു ഗ്രഹത്തില്‍ അഭയം തേടണമെന്നായിരുന്നു നവീനും ഭാര്യ ദേവിയും സുഹൃത്തായ ആര്യയും വിശ്വസിച്ചിരുന്നത്….

Read More

മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി; വയറുവീര്‍ത്ത് യുവാവ് കൊല്ലപ്പെട്ടു, സുഹൃത്ത് അറസ്റ്റിൽ

ഇലക്ട്രിക് എയര്‍ ബ്ലോവര്‍ ഉപയോഗിച്ച് മലദ്വാരത്തില്‍ കാറ്റടിച്ച് കയറ്റിയതിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. വിജയപുര സ്വദേശിയായ യോഗിഷ്(24) ആണ് സുഹൃത്തിന്റെ അതിരുവിട്ട തമാശയില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ യോഗിഷിന്റെ സുഹൃത്ത് മുരളി(25)യെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സാംബികഹള്ളിയിലെ ബൈക്ക് സര്‍വീസ് സെന്ററില്‍വെച്ചാണ് യോഗിഷിന്റെ മലദ്വാരത്തിലേക്ക് എയര്‍ബ്ലോവര്‍വെച്ച് സുഹൃത്ത് അതിക്രമം കാട്ടിയത്. ഇതിനുപിന്നാലെ യോഗിഷ് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. വിജയപുര സ്വദേശിയായ യോഗിഷ് ബെംഗളൂരുവില്‍ ഡെലിവറി ഏജന്റായി ജോലിചെയ്തുവരികയാണ്….

Read More

മദ്യപിക്കുന്നതിനിടെ തർക്കം; സുഹൃത്തിന്റെ കുത്തേറ്റയാൾ മരിച്ചു

പാലക്കാട് സുഹൃത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു. അറുമുഖൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് കണ്ണനെ ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനെല്ലായി പാളയത്ത് വൈകീട്ടാണ് സംഭവം. മദ്യപിക്കുന്നതിനെയുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. തർക്കത്തിനിടെ കത്തിക്കുത്തേറ്റാണ് മരണം സംഭവിച്ചത്. സംഭവ സ്ഥലത്തിയ പൊലീസ് കണ്ണനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

Read More

ടെറസിൽ നിന്ന് യുവാവ് വീണ് മരിച്ച സംഭവം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുവത്സര തലേന്നായിരുന്നു സംഭവം. ചികിത്സയിലായിരുന്ന തടമ്പാട്ടു താഴം സ്വദേശി അബ്ദുൽ മജീദ് ഇന്നാണ് മരിച്ചത്. ടെറസിൽ നിന്നും വീണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ മദ്യലഹരിയിൽ സുഹൃത്ത്‌ തള്ളിയിട്ടതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അബ്ദുൽ മജീദിന്റെ സുഹൃത്ത്‌ അരുണിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. 

Read More

തമിഴ്‌നാട്ടിൽ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; സുഹൃത്തിനെ കൊന്ന് കത്തിച്ചു, അറസ്റ്റ്

തമിഴ്‌നാട്ടിലും സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം. ഒരുകോടി രൂപയുടെ ഇൻഷ്വറൻസ് തുക തട്ടാൻ സുഹൃത്തിനെ കൊന്ന് കത്തിച്ച സുരേഷ് ഹരികൃഷ്ണനെ പൊലീസ് അറസ്റ്റുചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്.  ഇയാളെ സഹായിച്ച കീർത്തി രാജൻ, ഹരികൃഷ്ണൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഐനാപുരം സ്വദേശി ദിലിബാബുവാണ് കൊല്ലപ്പെട്ടത്.ഇൻഷ്വറൻസുകാരെ കബളിപ്പിച്ച് പണം തട്ടുക എന്ന ഉദ്യേശത്തോടെ സുരേഷ് അടുത്തിടെ ഒരുകോടി രൂപയുടെ ഇൻഷ്വറൻസ് എടുത്തു. താൻ മരണപ്പെട്ടു എന്ന് കാട്ടി തുക തട്ടിയെടുക്കാനായിരുന്നു ലക്ഷ്യം. സുരേഷിന്റെ രൂപ സാമ്യമുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്താനായിരുന്നു…

Read More