ചൂടല്ലേ..തണ്ണിമത്തൻ കഴിക്കാം; പക്ഷേ ബാക്കി ഫ്രിഡ്ജിൽ വയ്ക്കരുത്; കാരണം ഇതാണ്

രുചിയ്‌ക്കൊപ്പം ആരോഗ്യഗുണങ്ങളും തണ്ണിമത്തനുണ്ട്. ഉയർന്ന ജലാംശം ഉള്ളതിനാൽ വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ മികച്ചതാണ്. അസിഡിറ്റി പ്രശ്നത്തിനും പരിഹാരം കാണാൻ തണ്ണിമത്തൻ ജ്യൂസ് നല്ലതാണ്. വിറ്റമിനുകളായ സി,​ എ,​ പാന്തോതെനിക് ആസിഡ്,​ പൊട്ടാസ്യം,​ കോപ്പർ,​ കാൽസ്യം എന്നിവ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കുന്നു. ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ തണ്ണിമത്തനിൽ കുറച്ച് കലോറി മാത്രമേയുള്ളൂ. അതിനാൽ ഇത് തടികുറയ്ക്കുന്നിനും സഹായിക്കുന്നു. ഇത് പതിവായി കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. തണ്ണിമത്തനിലെ വിറ്റാമിൻ…

Read More

വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റു ; യുവാവിന് ദാരുണാന്ത്യം

മലപ്പുറം പരപ്പനങ്ങാടിയിഷ വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പരേതനായ പാലത്തിങ്ങൽ വലിയപീടിയേക്കൽ മൂസക്കുട്ടിയുടെ മകൻ ഹബീബ് റഹ്മാൻ(49) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ വീട്ടിൽ നിന്നാണ് സംഭവം. ഫ്രിഡ്ജിന്റെ പ്ലഗ്ഗിൽ നിന്ന് ഷോക്കേറ്റെതാണെന്ന് കരുതുന്നു. നിലത്ത് വീണു കിടക്കുകയായിരുന്ന ഹബീബിനെ ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

മലപ്പുറത്ത് ഫ്രിജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; യുവാവിന് ദാരുണാന്ത്യം

മലപ്പുറം, ഊര്‍ക്കടവിൽ ഫ്രിജ് റിപ്പയറിങ് കടയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. ഊര്‍ക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത്. ഫ്രിജ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫൊറന്‍സിക് സംഘം സംഭവസ്ഥലത്ത് ഉടന്‍ പരിശോധന നടത്തും. ഇതിനു ശേഷം മാത്രമേ പൊട്ടിത്തെറിക്കുള്ള യഥാർഥ കാരണം വ്യക്തമാവുകയുള്ളൂ. കടയുടെ നടത്തിപ്പുകാരനാണ് മരിച്ച റഷീദ്. പൊട്ടിത്തെറിയുടെ സമയത്ത് പരിസരത്ത് നിരവധിപ്പേര്‍ ഉണ്ടായിരുന്നുവെങ്കിലും കടയ്ക്കുള്ളിൽ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ…

Read More