വെള്ളിയാഴ്ച കൂടി അവധി നൽകി ദുബൈ, വേനൽക്കാലങ്ങളിൽ ജോലി സമയം ഏഴ് മണിക്കൂർ

വേനൽക്കാലങ്ങളിൽ ദുബൈയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി സമയം ഏഴ് മണിക്കൂറായി കുറക്കുന്നതിനുള്ള പൈലറ്റ് സംരംഭം പ്രഖ്യാപിച്ച് അധികൃതർ. എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചകളിൽ പൂർണമായും അവധി നൽകുന്നത് സംബന്ധിച്ചും ആലോചനയുണ്ട്. ഈ മാസം 12 മുതൽ സെപ്റ്റംബർ 30 വരെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുമെന്നാണ് ദുബൈ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്‌മെൻറ് (ഡി.ജി.എച്ച്.ആർ) ബുധനാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. ‘അവർ ഫ്‌ലക്‌സിബ്ൾ സമ്മർ’ എന്ന് പേരിട്ടിരിക്കുന്ന സംരംഭം ആദ്യ ഘട്ടത്തിൽ 15 സർക്കാർ സ്ഥാപനങ്ങളിൽ നടപ്പിലാക്കും. നിലവിൽ എമിറേറ്റിലെ മുഴുവൻ…

Read More