
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ രാജാവ്
പ്രസിഡന്‍റിന്‍റെ ക്ഷണപ്രകാരം ഫ്രാൻസിലെത്തിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. പാരിസിലെ എലിസി കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഔദ്യോഗിക ബഹുമതികളോടെ കൊട്ടാരത്തിലേക്കാനയിച്ച ഹമദ് രാജാവിനെ ഫ്രഞ്ച് പ്രസിസന്‍റ് സ്വീകരിച്ചു. ക്ഷണത്തിനും ഊഷ്മള സ്വീകരണത്തിനും പ്രസിഡന്‍റിന് ഹമദ് രാജാവ് നന്ദി അറിയിച്ചു. കൂടാതെ ബഹ്റൈനും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രസിഡന്‍റിന്‍റെ ശ്രമങ്ങളെയും ഹമദ് രാജാവ് പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും സഹകരണവും ഇരു നേതാക്കളും അവലോകനം…