ഒമാനിൽ കനത്ത മഴയെ തുടർന്ന് കാണാതായ ഫ്രഞ്ച് പൗ​ര​ന്‍റെ മൃതദേഹം കണ്ടെത്തി

ക​ന​ത്തെ മ​ഴ​യെ​ തു​ട​ർ​ന്ന്​ ജ​ബ​ൽ അ​ഖ്​​ദ​റി​ൽ കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വി​നോ​ദ സ​ഞ്ചാ​രി​യാ​യ ​ഫ്ര​ഞ്ച്​ പൗ​ര​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ്​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ​യും സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ​ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ത്ത്​ ദി​വ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന ​തി​ര​ച്ചി​​ലി​നൊ​ടു​വി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ന്ന​ത്. വാ​ട്ട​ർ റെ​സ്​​ക്യൂ ടീ​മി​ന്‍റെ​യും ഡ്രോ​ണി​ന്‍റ​യും പൊ​ലീ​സ്​ നാ​യു​ടെ​യും മ​റ്റും ആ​ധു​നി​ക സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു തി​ര​ച്ചി​ൽ. ന്യൂ​ന മ​ർ​ദ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ഫെ​ബ്രു​വ​രി 13ന്​ ​ആ​ണ്​ ഇ​ദേ​ഹ​വും…

Read More