
മുടക്കുമുതലോ ലാഭമോ നൽകിയില്ലെന്ന് പരാതി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു
‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. ചിത്രത്തിന്റെ നിർമാണത്തിന് 7 കോടി മുതൽ മുടക്കിയെന്നാണു സിറാജ് വലിയത്തറ ഹമീദ്…