മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം; നിയന്ത്രിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി

മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും നിയന്ത്രിക്കാനാവില്ലെന്നും കേരള ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനൽ കേസുകളിൽ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയിൽ വാർത്ത നൽകുന്നത് ഒഴിവാക്കണം.   വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ മാധ്യമങ്ങളിൽ നിന്നുണ്ടായാൽ കോടതിയെ സമീപിക്കാനുളള അവകാശം ഭരണഘടനയും നിയമങ്ങളും നൽകുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗമുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. വിചാരണ കാത്തുകിടക്കുന്നതോ, വിചാരണ നടക്കുന്നതോ ആയ കേസുകളിൽ…

Read More

നിറമല്ല കലയാണ് പ്രധാനം; മനുഷ്യത്വവും മാനവീകതയും കൂടി ചേരുന്നതാണ് കല: സത്യഭാമയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ്

പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. നിറമല്ല കലയാണ് പ്രധാനമെന്നും മനുഷ്യത്വവും മാനവീകതയും കൂടി ചേരുന്നതാണ് കല എന്നും വി.ഡി. സതീശന്‍ സമൂഹമാധ്യമത്തിൽ കുറിച്ചു. നിറത്തിന്റെയും ജാതിയുടേയും പേരിൽ ഒരാൾ അധിക്ഷേപിക്കപ്പെടുമ്പോൾ കലയും സംസ്കാരവും മരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു യുട്യൂബ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുനത് അരോചകമാണെന്നും ഇയാൾക്കു കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. ‘മോഹിനിയായിരിക്കണം…

Read More