ഇറ്റലിയിൽ അടിമപ്പണി ചെയ്യേണ്ടി വന്ന 33 ഇന്ത്യക്കാരെ മോചിപ്പിച്ച് പൊലീസ്

വടക്കൻ ഇറ്റലിയിൽ അടിമകൾക്ക് സമാനമായ രീതിയിൽ കൃഷിപ്പണികളിലേർപ്പെടേണ്ടി വന്ന 33 ഇന്ത്യക്കാരെ മോചിപ്പിച്ചതായി പൊലീസ്. 2 ഇന്ത്യക്കാരാണ് മികച്ച ജോലി വാഗ്ദാനം ചെയ്ത് ഇവരെ ഇറ്റലിയിലെത്തിച്ചത്. ഇവരെ രണ്ട് പേരും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ആഴ്ചയിലെ 7 ദിവസവും 10 മണിക്കൂറിലേറെയാണ് ഇവർക്ക് ജോലി ചെയ്യേണ്ടി വന്നിരുന്നത്. കടം വാങ്ങിയ പണം പോലും തിരികെ നൽകാൻ ഉതകുന്ന വരുമാനമായിരുന്നില്ല ഇവർക്ക് വേതനമായി ലഭിച്ചിരുന്നത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 45579718 രൂപയാണ് ഇവരെ ഇവിടെ എത്തിച്ചവരിൽ നിന്ന് പൊലീസ് പിടികൂടിയത്. …

Read More

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ വിട്ടയച്ചേക്കും

ദിവസങ്ങൾക്കു മുൻപു പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പൽ വൈകാതെ മോചിപ്പിക്കുമെന്ന് ഇറാൻ. കപ്പലിലുള്ളവർക്ക് അവരവരുടെ എംബസികളുമായി ബന്ധപ്പെടാൻ അനുമതി നൽകിയിട്ടുണ്ടെന്നും, എല്ലാവരെയും വൈകാതെ വിട്ടയയ്ക്കുമെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 13നാണ് ഹോർമുസ് കടലിടുക്കിനു സമീപം വച്ച് ഇറാൻ കപ്പൽ പിടിച്ചെടുക്കുന്നത്. 17 ഇന്ത്യക്കാരടക്കം 23 ക്രൂ അംഗങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ മലയാളിയായ ആൻ ടെസ്സ ജോസഫിനെ മോചിപ്പിച്ചിരുന്നു. സമുദ്ര നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് കപ്പൽ പിടികൂടിയതെന്നാണ് ഇറാൻ വിശദീകരിച്ചത്.  ഡമാസ്കസിലെ…

Read More

നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ മോചിതരായി

എണ്ണ മോഷ്ടിച്ചു എന്നാരോപിച്ച് നൈജീരിയൻ സൈന്യം  തടവിലാക്കിയ മലയാളി നാവികരെ മോചിപ്പിച്ചു. കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ്, മിൽട്ടൺ എന്നിവരാണ് മോചിതരായത്. ഒമ്പത് മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് കപ്പലിൽ ഉണ്ടായിരുന്ന 16 ഇന്ത്യക്കാർ അടക്കമുള്ള 26 പേരെയും മോചിപ്പിച്ചത്. നാവികരുമായി എം.ടി ഹിറോയിക് കപ്പൽ ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഒമ്പത് ദിവസത്തിനുള്ളിൽ കപ്പൽ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെത്തും. ഭർതൃപീഡനം കാരണം കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനാണ് വിജിത്ത്. 10 ദിവസത്തിനകം നാട്ടിലെത്താനാകുമെന്ന് വിട്ടയക്കപ്പെട്ട മലയാളികൾ പറഞ്ഞു.

Read More