
ഹൈസ്കൂള്‍ വിദ്യാർത്ഥികൾക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യണമെന്ന് ബിൽ; സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ബില്‍ തള്ളി ഗവര്‍ണര്‍
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗര്‍ഭ നിരോധന ഉറകള്‍ സൗജന്യമായി നല്‍കണമെന്ന ആവശ്യം കാലിഫോര്‍ണിയ ഗവര്‍ണര്‍ തള്ളി. 30 ബില്യൺ ഡോളറിലധികം കമ്മി ബജറ്റുള്ള കാലിഫോര്‍ണിയയെ സംബന്ധിച്ച് ഈ പദ്ധതി വളരെ ചെലവേറിയതാണെന്ന് വ്യക്തമാക്കിയാണ് ഗവർണർ ഗാവിൻ ന്യൂസോം ബില്‍ തള്ളിയത്. കാലിഫോർണിയ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം ഏകദേശം 1.9 ദശലക്ഷം വിദ്യാർത്ഥികള്‍ ഹൈസ്കൂളുകളില്‍ പ്രവേശനം നേടി. 4,000 സ്കൂളുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. കാലിഫോർണിയയിലെ ഡെമോക്രാറ്റിക് ആധിപത്യമുള്ള സ്റ്റേറ്റ് ലെജിസ്ലേച്ചർ കഴിഞ്ഞ മാസം പാസാക്കിയ നൂറു കണക്കിന്…