
ദുബൈയിലെ സൗജന്യ വൈഫൈ ഹോട്സ്പോട്ടുകൾ 23,600
എമിറേറ്റിൽ 23,600 സൗജന്യ വൈഫൈ ഹോട്ട് സ്പോട്ടുകൾ സജ്ജീകരിച്ച് ഇന്റർനെറ്റ് ലഭ്യതയുടെ വിപുലമായ സംവിധാനം ഒരുക്കിയതായി അധികൃതർ. നഗരത്തിലെ സുപ്രധാന ഭാഗങ്ങളിലെല്ലാം സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ താമസക്കാർക്കും സന്ദർശകർക്കും സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാണ്. പ്രധാനമായും പാർക്കുകൾ, ബീച്ചുകൾ, മാളുകൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് സംവിധാനമൊരുക്കിയിട്ടുള്ളത്. ഡിജിറ്റൽ പരിവർത്തനം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ദുബൈ ഡിജിറ്റൽ അതോറിറ്റി നടത്തിയ പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2000ൽ ഡിജിറ്റൽ രംഗത്ത് ശ്രദ്ധയൂന്നി നടത്തിയ പ്രവർത്തനങ്ങൾ എമിറേറ്റിൽ വലിയ മുന്നേറ്റം…