
ഗൾഫ് എയർ യാത്രക്കാർക്ക് ഇനി യാത്രയിലുടനീളം സൗജന്യ വൈഫൈ
ഗൾഫ് എയർ യാത്രയിലുടനീളം ‘ഫാൽക്കൺ വൈഫൈ’ എന്ന പേരിൽ കോംപ്ലിമെന്ററി ഇൻ-ഫ്‌ലൈറ്റ് വൈഫൈ യാത്രക്കാർക്ക് നൽകുന്നു. ഇ-മെയിൽ, ചാറ്റ്, ബ്രൗസിങ് എന്നിവ ഇതിലൂടെ സാധ്യമാണ്. യാത്രയിലുടനീളം ജോലിയിൽ ഏർപ്പെടാനും പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്താനും വിനോദപരിപാടികൾ ആസ്വദിക്കാനും ഇനി സാധിക്കും. ബോയിങ് 787-ഡ്രീം ലൈനർ, എയർബസ് A321neo വിമാനങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്. സിനിമകളും മറ്റ് ടി.വി ഷോകളും സീറ്റിന് മുന്നിലെ സ്‌ക്രീനിലൂടെ ആസ്വദിക്കാനുള്ള സൗകര്യം നിലവിൽ ഗൾഫ് എയർ വിമാനങ്ങളിൽ ലഭ്യമാണ്. എന്നാൽ, എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവിസുകളിൽ…