പുതുവർഷം ; ദുബൈയിൽ ജനുവരി ഒന്നിന് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

ദുബൈയില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. 2025 ജനുവരി ഒന്നിന് ദുബൈയിലെ എല്ലാ പൊതു പാര്‍ക്കിങ് സ്ഥലങ്ങളിലും പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അതേസമയം ബഹുനില പാര്‍ക്കിങ് സംവിധാനമുള്ള സ്ഥലങ്ങളില്‍ ഇത് ബാധകമല്ല. ഇവിടങ്ങളില്‍ പാര്‍ക്കിങിന് പണം നല്‍കണം. എല്ലാ പബ്ലിക് പാര്‍ക്കിങ് സ്ഥലങ്ങളിലും പാര്‍ക്കിങ് ഫീസ് ജനുവരി രണ്ട് വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും. 

Read More

മുവൈലയിൽ ഇനിമുതൽ സൗജന്യ പാർക്കിങ് ഇല്ല

എമിറേറ്റിലെ പ്രധാന വാണിജ്യ, റസിഡൻഷ്യൽ ഏരിയകളിലൊന്നായ മുവൈലയിൽ ഇനിമുതൽ സൗജന്യ പാർക്കിങ് അനുവദിക്കില്ല. പൊതു അവധി ദിനങ്ങൾ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കാനാണ് ഷാർജ മുനിസിപ്പാലിറ്റി തീരുമാനം. വാണിജ്യ, റസിഡൻഷ്യൽ മേഖലകൾ ചേർന്ന മുവൈലയിൽ പാർക്കിങ് ഇടങ്ങൾക്കായുള്ള ആവശ്യകത വലിയ തോതിൽ വർധിച്ച സാഹചര്യത്തിലാണ് പുതിയ ക്രമീകരണം. ഇതിനായി പുതിയ പാർക്കിങ് സമയവും ഫീസ് നിരക്കുകളും രേഖപ്പെടുത്തിയിട്ടുള്ള നീല സൈൻ ബോർഡുകൾ മുവൈലയിലുടനീളം മുനിസിപ്പാലിറ്റി സ്ഥാപിച്ചിരിക്കുകയാണ്. കൂടാതെ പാർക്കിങ് സ്ഥലങ്ങളുടെ കാര്യക്ഷമമായ ഉപയോഗം…

Read More

പെ​രു​ന്നാ​ൾ അ​വ​ധി: ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും സൗ​ജ​ന്യ പാ​ർ​ക്കി​ങ്​

 ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ൽ ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ 15 ശ​നി​യാ​ഴ്ച മു​ത​ൽ 18 ചൊ​വ്വാ​ഴ്ച വ​രെ​യാ​ണ്​ ദു​ബൈ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം. മ​ൾ​ട്ടി സ്​​റ്റോ​റി പാ​ർ​ക്കി​ങ്​ ടെ​ർ​മി​ന​ലു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ​ക്കാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക​യെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ജൂ​ൺ 16 മു​ത​ൽ 18വ​രെ​യാ​ണ്​ ഷാ​ർ​ജ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. ബ്ലൂ ​പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സോ​ണു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക​യെ​ന്ന്​ ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ദു​ബൈ മെ​ട്രോ, ട്രാം, ​ബ​സ്​…

Read More

ദുബൈയിൽ ഭിന്നശേഷിക്കാരുടെ സൗജന്യപാർക്കിങ്; ഈ മാസം 20 മുതൽ ഡിജിറ്റലാകും

ദുബൈയിൽ ഭിന്നശേഷിക്കാർക്കുള്ള സൗജന്യ പാർക്കിങ് സംവിധാനം ഈമാസം 20 മുതൽ ഡിജിറ്റലാകും. ഇതോടെ പാർക്കിങ് ആനുകൂല്യം ലഭിക്കാൻ പെർമിറ്റിന്റെ പകർപ്പ് വാഹനത്തിൽ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കാം. ആർ ടി എയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും പെർമിറ്റ് ഉടമക്ക് അഞ്ച് വാഹനങ്ങൾ വരെ രജിസ്റ്റർ ചെയ്യാം. എന്നാൽ, ഒരു വാഹനം മാത്രമേ ഒരേസമയം ആക്ടീവേറ്റ് ചെയ്യാൻ കഴിയൂ.

Read More

ബലിപെരുന്നാൾ: ദുബൈയിൽ നാല് ദിവസത്തേക്ക് സൗജന്യ പാർക്കിങ്

ബലി പെരുന്നാൾ പ്രമാണിച്ച് ജൂൺ 27 മുതൽ 30 വരെ നാല് ദിവസത്തേക്ക് ദുബൈയിൽ സൗജന്യ പാർക്കിങ്ങ്. അതേസമയം ബഹുനില പാർക്കിങ് കെട്ടിടങ്ങളിൽ ഇളവ് ബാധകമായിരിക്കില്ല. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച്ച മുതൽ തുടർച്ചയായ നാലു ദിവസങ്ങൾ ദുബൈയിൽ പാർക്കിങ് നൽകേണ്ടതില്ല. പെരുന്നാൾ ആഘോഷത്തിനൊരുങ്ങുന്ന പ്രവാസികൾക്കും ഇത് ഏറെ ഗുണം ചെയ്യും. ആഘോഷം കണക്കിലെടുത്ത് മെട്രോ, ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്‌സി, ജലഗതാഗത ബസ് സർവിസുകളുടെ സമയങ്ങളിലും ആർ.ടി.എ മാറ്റംവരുത്തിയിട്ടുണ്ട്….

Read More